വയനാട്: വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. റോഡ് ഷോയായി വയനാട് കലക്ട്രേറ്റിലെത്തിയാണ് നാമനിർദേശ പത്രിക നൽകുക.പതിനൊന്ന് മണിക്ക് കല്പറ്റ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് തുടങ്ങുന്ന റോഡ് ഷോയിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കും.ഇന്നലെ രാത്രിയാണ് സോണിയ ഗാന്ധിക്കൊപ്പം പ്രിയങ്ക സുൽത്താൻ ബത്തേരിയിൽ എത്തിയത്. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ രാവിലെ കണ്ണൂരിൽ വിമാനമിറങ്ങി ഹെലികോപ്റ്റർ മാർഗം വയനാട്ടിൽ എത്തും.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉപമുഖ്യമന്ത്രിമാർ, ദേശീയ നേതാക്കൾ തുടങ്ങി വൻനിര തന്നെ റോഡ് ഷോയിൽ പങ്കെടുക്കും.നാമനിർദേശ പത്രികാ സമർപ്പണത്തിന് മുമ്പ് നടക്കുന്ന പൊതുയോഗത്തിൽ നേതാക്കൾ പ്രവർത്തകരെ അഭിസംബോധന ചെയ്യും.പ്രിയങ്കയുടെ കന്നി തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ് പ്രവർത്തകർ.