Saturday, November 23, 2024
Homeകേരളംസീറ്റ് ബെൽറ്റ് ഒരു നിയമം മാത്രം അല്ല ജീവൻ ...

സീറ്റ് ബെൽറ്റ് ഒരു നിയമം മാത്രം അല്ല ജീവൻ രക്ഷ കൂടിയാണ്; മോട്ടോർ വാഹന വകുപ്പ്.

പിന്നെയും പിന്നെയും ഓർമ്മപ്പെടുത്തേണ്ടിയിരിക്കുന്നു….ഏറ്റവും പ്രധാനമായ സുരക്ഷാ ഘടകമാണ് സീറ്റ് ബെൽറ്റുകൾ എന്നത്. കൂട്ടിയിടിക്കുമ്പോഴോ പെട്ടെന്ന് നിർത്തുമ്പോഴോ ഉള്ള ഗുരുതരമായ പരിക്കുകളിൽ / മരണത്തിൽ നിന്നും യാത്രക്കാരെ സംരക്ഷിക്കുന്ന ഒന്ന്.

കാറിൽ സഞ്ചരിക്കുമ്പോൾ മണിക്കൂറിൽ 60 കി മീറ്റർ വേഗതയിൽ സഞ്ചരിക്കുമ്പോൾ പോലും സെക്കണ്ടിൽ 16 മീറ്റർ വേഗതയിൽ നമ്മൾ പറന്ന് കൊണ്ടിരിക്കുകയാണ് എന്ന് നമുക്ക് തോന്നാറില്ല എന്നാൽ വാഹന അപകടം ഉണ്ടാകുമ്പോൾ ഈ വേഗതയിൽ നമ്മുടെ ശരീരം എടുത്ത് എറിയുകയാണ് ചെയ്യുന്നത്…മാത്രമല്ല നമ്മുടെ പ്രവേഗം വർദ്ധിക്കുന്നത് ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും ആഘാത തീവ്രത കൂട്ടുകയും ചെയ്യും…ഒരു വാഹനാപകടം ഗുരുതരമാക്കുന്നത് നമ്മുടെ ശരീരം ശക്തമായി എവിടെ എങ്കിലും ഇടിക്കുകയും ആന്തരാവയവങ്ങൾ ശക്തമായി വാരിയെല്ലിലും മറ്റും ഇടിക്കുന്നതും ആണ്. മണിക്കൂറിൽ 70 കി.മീ അധികമാണ് വേഗത എങ്കിൽ ഗ്ലാസ് തകർത്തു ചിലപ്പോൾ പുറത്തേക്ക് തന്നെ വന്നേക്കാം …ആ ഒരൊറ്റ ആഘാതത്തിൽ തന്നെ ആന്തരിക അവയവങ്ങൾ തകർന്ന് ഗുരുതരമായ പരിക്കോ മരണമോ തന്നെ സംഭവിച്ചേക്കാം. പുറകിൽ ഇരിക്കുന്ന യാത്രക്കാർ മുൻപിലിരിക്കുന്ന യാത്രക്കാരെ അപേക്ഷിച്ച് വാഹനം ഇടിക്കുന്നത് തിരിച്ചറിയുന്നതിനുള്ള റിയാക്ഷൻ സമയം കുറവായിരിക്കും അതുകൊണ്ട് തന്നെ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ വാഹനം സഡൻ ബ്രേക്ക് ഇടുമ്പോഴോ ഇടിക്കുമ്പോഴോ ശരീരം സഞ്ചരിച്ചു കൊണ്ടിരുന്ന വേഗതയിൽ തന്നെ തെറിച്ച് പോയി മുൻപിലിരിക്കുന്ന യാത്രക്കാരെയൊ വിൻഡ് ഷീൽഡ് ഗ്ലാസ് തന്നെയൊ തകർത്ത് പുറത്ത് വരുന്നതിനൊ കാരണമാകും.

എന്ത് കൊണ്ട് ഇത് ധരിക്കണം ?

1. പരിക്കിന്റെ സാധ്യത കുറയ്ക്കൽ: ഒരു അപകടം സംഭവിക്കുമ്പോൾ, സീറ്റ് ബെൽറ്റുകൾ ഒരു വാഹനത്തിൽ യാത്ര ചെയ്യുന്നവർക്ക് ഗണ്യമായ അളവിൽ സംരക്ഷണം നൽകുന്നു. നെഞ്ച്, ഇടുപ്പ്, തോളുകൾ തുടങ്ങിയ ശരീരത്തിന്റെ ഏറ്റവും ശക്തമായ ഭാഗങ്ങളിൽ ആഘാതം ഡിസ്ട്രിബ്യൂട്ട് ചെയ്യപ്പെടുന്നതിനാൽ ഗുരുതരമായ പരിക്കുകളോ മരണമോ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

2. തെറിച്ചു പോകുന്നത് തടയൽ: അപകടസമയത്ത് വാഹനത്തിനുള്ളിൽ തന്നെ ഇരിക്കാൻ സീറ്റ് ബെൽറ്റുകൾ സഹായിക്കുന്നു, ഇത് വാഹനത്തിൽ നിന്ന് തെറിച്ചു പോകുന്നത് പുറത്തെടുക്കുന്നത് തടയാൻ കഴിയും. വാഹനാപകടങ്ങളിൽ മാരകമായ പരിക്കുകളുടെ / മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് വാഹനത്തിനുള്ളിലോ പുറത്തേക്കോ തെറിച്ചു പോകുന്നത്.

3.എയർബാഗുകളിൽ നിന്നുള്ള സംരക്ഷണം: എയർബാഗുകൾ സീറ്റ് ബെൽറ്റുമായി ചേർന്ന് പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഒരു യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ, എയർബാഗ് തുറന്ന്, അത് ശരീരവുമായി ഉണ്ടാകുന്ന കൂട്ടിയിടി തന്നെ ഗുരുതരമായ പരിക്കുകൾക്ക്, പ്രത്യേകിച്ച് ആന്തരിക ക്ഷതങ്ങൾക്ക് / മരണത്തിന് കാരണമാകും.

4. യാത്രക്കാരെ സ്ഥാനത്ത് നിർത്തുക: കൂട്ടിയിടിയുടെ ശക്തിയിൽ നിന്ന് സംരക്ഷിക്കുന്നതിനു പുറമേ, സാധാരണ ഡ്രൈവിംഗ് സമയത്ത് യാത്രക്കാരെ ശരിയായ സ്ഥാനത്ത് നിർത്താനും സീറ്റ് ബെൽറ്റുകൾ സഹായിക്കുന്നു. ദിവസേനയുള്ള ഡ്രൈവിങ്ങിനിടെ സംഭവിക്കാവുന്ന പെട്ടെന്നുള്ള സ്റ്റോപ്പുകളിലോ സ്വെർവുകളിലോ ഉണ്ടാകുന്ന പരിക്കുകൾ തടയാൻ ഇത് സഹായിക്കും.

5. നിയമപരമായ ആവശ്യകത: വാഹനമോടിക്കുമ്പോഴോ വാഹനത്തിൽ സഞ്ചരിക്കുമ്പോഴോ സീറ്റ് ബെൽറ്റ് ധരിക്കേണ്ടത് നിയമപരമായ ആവശ്യകത കൂടിയാണ്. ഡ്രൈവിംഗ് റെഗുലേഷൻസ് 2017 clause 5(7) പ്രകാരം സ്വയം സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്നു മാത്രമല്ല മറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചു എന്ന് ഉറപ്പ് വരുത്തേണമെന്നതും ഡ്രൈവറുടെ ഉത്തരവാദിത്വമാക്കി മാറ്റിയിരിക്കുന്നു …

ഓർക്കുക സീറ്റ് ബെൽറ്റ് ഒരു ബന്ധനമല്ല, അത് ഒരു രക്ഷാകവചം ആണ്…

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments