Wednesday, January 15, 2025
Homeകേരളം‘വയനാട് ദുരന്തത്തിൽ കേന്ദ്രം നൽകിയ 756 കോടി രൂപ കേരള സർക്കാരിന്റെ കയ്യിലുണ്ട്, അതെന്ത് ചെയ്തുവെന്ന്...

‘വയനാട് ദുരന്തത്തിൽ കേന്ദ്രം നൽകിയ 756 കോടി രൂപ കേരള സർക്കാരിന്റെ കയ്യിലുണ്ട്, അതെന്ത് ചെയ്തുവെന്ന് അറിയണം’: കെ സുരേന്ദ്രൻ.

ഇത്തവണ LDF-UDF ഡീൽ പൊളിഞ്ഞു പാളീസാകും, സഹോദരി കാണിച്ച ആത്മാഭിമാനം കെ മുരളീധരൻ കാണിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാഷ്ട്രീയത്തിന് പകരം വർഗീയതയാണ് കോൺഗ്രസ്സ് ഉപയോഗിച്ചത്. കെ മുരളിധരനെ ഒന്നിനും കൊള്ളാത്ത ആളായി താഴ്ത്തിയിരിക്കുകയാണ്. തന്റെ പിതൃത്വത്തെ ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ്‌ നേതാവിനോട് അത് ചോദിക്കാനുള്ള ആർജവം പത്മജയെ പോലെ മുരളീധരൻ കാണിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

പാലക്കാട് വോട്ട് മറിച്ചു എന്ന സരിന്റെ ആരോപണത്തിൽ ഇത് വരെ പ്രതികരിക്കാൻ പിണറായി വിജയനോ എംവി ഗോവിന്ദനോ തയ്യാറായിട്ടില്ല. ഇത്ര ഗൗരവമുള്ള ആരോപണം ഉന്നയിച്ചിരിക്കുന്നത് എൽഡിഎഫിന്റെ ഇപ്പോഴത്തെ സ്ഥാനാർഥിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ് ഫലം വന്ന ദിവസം തന്നെ അത് എകെ ബാലൻ സമ്മതിച്ചതാണ്.വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രം നൽകിയ 756 കോടി രൂപ കേരള സർക്കാരിന്റെ കയ്യിലുണ്ടെന്നും അതെന്ത് ചെയ്തുവെന്ന് വ്യക്തമാക്കണം. ഉത്തരവാദിത്തത്തോട് കൂടിയാണ് പറയുന്നതെന്നും സുരേന്ദ്രൻ ഡൽഹിയിൽ മാധ്യമങ്ങോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments