എലിപ്പനി മരണങ്ങൾ വർധിക്കുന്നത് സംസ്ഥാനത്ത് ആശങ്കയേറ്റുന്നു. ഈ വര്‍ഷം ഇതുവരെ 121 പേരാണ് എലിപ്പനി ബാധിച്ചു മരിച്ചത്. 104 പേരുടെ മരണം എലിപ്പനി മൂലമാണെന്നു സംശയിക്കുന്നുവെന്നും ആരോഗ്യവകുപ്പിന്റെ രേഖകളില്‍ പറയുന്നു.
ഈ മാസം ഇതുവരെ 24 പേരാണു രോഗം ബാധിച്ചു മരിച്ചത്. 2022ല്‍ 93 പേരും 2023ല്‍ 103 പേരുമാണു രോഗം ബാധിച്ചു മരിച്ചത് എന്ന കണക്ക് ഈ വർഷമുണ്ടായ മരണങ്ങളുടെ ഭീകരത വർധിപ്പിക്കുന്നുണ്ട്.