വാതിലില്‍ മുട്ടിയവര്‍ സൂപ്പര്‍ സ്റ്റാര്‍ മുതലുള്ളവര്‍; ഇല്ലെങ്കില്‍ പറയട്ടെ; കേന്ദ്രമന്ത്രി പോലും മിണ്ടിയില്ലല്ലോയെന്ന് സാറാ ജോസഫ്.
തൊഴിലിടത്തില്‍ സ്ത്രീയെ ചെന്ന് വാതിലില്‍ മുട്ടിവിളിച്ച്, പേടിപ്പിച്ച് കൊണ്ടുപോയി ലൈംഗികബന്ധത്തിലേര്‍പ്പെടുക എന്നുപറയുന്നത് റേപ്പിന് തുല്യമാണ്.
കുറ്റവാളികളുടെ പേര് പുറത്തു പറയാത്ത ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും കുറ്റകൃത്യം ചെയ്തവരുടെ പേരുകള്‍ പുറത്ത് വിടണമെന്നും എഴുത്തുകാരി സാറാ ജോസഫ്. പുറത്തുവന്ന ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒന്നിനോ സൂക്ഷ്മതയോ വ്യക്തതയോ ഇല്ല. വിശദാംശങ്ങള്‍ ഒന്നുമില്ല. അതൊരു പുക പോലെയാണ്. ആര്‍ക്കുവേണമെങ്കിലും പറയാവുന്ന കാര്യങ്ങള്‍ അതില്‍ പറഞ്ഞിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
‘ക്രൈം നടന്നിട്ടുള്ളതുപോലെയാണ് ഹേമ കമ്മീഷന് മുന്‍പാകെ സ്ത്രീകള്‍ കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്. ക്രൈം സംഭവിച്ചിട്ടുണ്ടെങ്കില്‍ അവിടെ പ്രതിയോ, പ്രതികളോ ഉണ്ടായിരിക്കണം. അനേകം പ്രതികളുണ്ടെന്നാണ് വെളിപ്പെടുത്തലില്‍ നിന്ന് മനസിലാകുന്നത്, പക്ഷെ പ്രതികള്‍ ആരെന്നത് പൊതുജനത്തിന് അറിയില്ല, അവരുടെ പേര് പെണ്‍കുട്ടികള്‍ പറഞ്ഞിട്ടുണ്ടോ?