തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ മാറ്റം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ മഞ്ഞ അലര്‍ട്ട് പിന്‍വലിച്ചു.എന്നാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് തുടരും.
കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് പെയ്യുന്ന മഴയുടെ അളവ് ഗണ്യമായി കുറയുന്നുണ്ട്.
കേരള തീരത്തുണ്ടായിരുന്ന ന്യൂനമര്‍ദ പാത്തിയുടെയും ചക്രവാത ചുഴലിയുടെയും സ്വാധീനം കുറഞ്ഞതായാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.ഇതോടൊപ്പം പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കുറഞ്ഞതും മഴ കുറയുന്നതിന് ഇടയാക്കി.
കഴിഞ്ഞ ദിവസം, സംസ്ഥാനത്ത് വ്യാപക മഴയുണ്ടാകുമെന്ന് കാണിച്ച് ഓറഞ്ച് അലര്‍ട്ട് ഉള്‍പ്പെടെ പ്രഖ്യാപിച്ചിരുന്നു. കേരളം മുതല്‍ മഹാരാഷ്ട്ര വരെയുള്ള തീരമേഖലയില്‍ ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്.
ഇതോടൊപ്പം ഗുജറാത്ത് മേഖലയില്‍ ചക്രവാത ചുഴി ഉള്ളതിനാല്‍ ചെറിയ തോതിലുള്ള മഴ ഏതാനും ദിവസം പ്രതീക്ഷിക്കാം.ഉയര്‍ന്ന തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ അടുത്ത രണ്ട് ദിവസം തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.