ഗാന്ധിഭവൻ ദേവലോകത്തിൽ പുതുവത്സരാഘോഷവും സ്നേഹ പ്രയാണം707 -മത് ദിന സംഗമവും നടന്നു. മാതാപിതാക്കളെ ദൈവമായി ആദരിക്കണം ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകലജീവജാലങ്ങളേയും സ്നേഹിക്കണം എന്നീ സന്ദേശങ്ങൾ യുവതലമുറയ്ക്ക് പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റ നേതൃത്വത്തിൽ ആവിഷ്കരിച്ച ആയിരം ദിനങ്ങൾ നീണ്ടുനിൽക്കുന്ന സ്നേഹപ്രയാണം 707-ാം ദിനസംഗമത്തിന്റെയും പുതുവത്സര ദിനാഘോഷത്തിന്റെയും ഉദ്ഘാടനം കോന്നിവി എന്‍ എസ് കോളേജ് വൈസ് പ്രിൻസിപ്പൽരഞ്ജിത് വാസുദേവ് നിർവഹിച്ചു.
കോന്നി വിജയകുമാർ അധ്യക്ഷത വഹിച്ചു. കല്ലേലി സെന്റ്.തോമസ് സി എസ് ഐ ചർച്ച് വികാരി റവ. ഷാജികെ .ജോർജ്, പൂവൻപാറ ശാലോം മാർത്തോമാ ചർച്ച് വികാരിറവ .മാത്യു ജോർജ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. പരിസ്ഥിതി പ്രവർത്തകൻ സലിൽ വയലാത്തല, പാസ്റ്റർ . സിജോ രാജൻ, മാധ്യമ പ്രവര്‍ത്തകരായ ശശി നാരായണൻ, ലേഖകൻസജി,കോന്നി മയൂര സ്കൂൾ ഓഫ് ഡാൻസിലെ സുനിത എന്നിവർ സംസാരിച്ചു.ഗാന്ധിഭവൻ ഡയറക്ടർ അജീഷ് സ്വാഗതവും, ദേവലോകം വികസന സമിതി വർക്കിംഗ് ചെയർമാൻ ജി.മോഹൻദാസ് നന്ദിയും രേഖപ്പെടുത്തി. കോന്നി മയൂര സ്കൂൾ ഓഫ് ഡാൻസിലെ കുട്ടികളുടെ നൃത്ത സന്ധ്യയും നടന്നു.