Saturday, November 23, 2024
Homeകേരളംഅച്ചൻകോവിൽ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു: സമീപവാസികൾ ജാഗ്രത പാലിക്കണം

അച്ചൻകോവിൽ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു: സമീപവാസികൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം:അച്ചൻകോവിൽ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ സ്ഥലത്തു യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നദിയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

സംസ്ഥാന ജലസേചന വകുപ്പിന്‍റെ പത്തനംതിട്ട ജില്ലയിലെ കല്ലേലിയിലെയും കോന്നിയിലെയും സ്റ്റേഷനുകളിൽ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞതിനാൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.അതേസമയം, കനത്ത മഴയിൽ മൂന്നാറിൽ വീട് തകര്‍ന്നു. മൂന്നാർ ന്യൂ നഗർ സ്വദേശി കാളിയുടെ വീടാണ് പുലർചെ മഴയിൽ പൂർണമായും തകർന്നത്. വീട്ടിൽ ആളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. വീട് അപകടാവസ്ഥയെ തുടർന്ന് സമീപത്തെ മറ്റൊരു വീട്ടിലാണ് ഇവർ വാടകയ്ക്ക് താമസിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments