എഡിജിപി എം ആര്‍ അജിത് കുമാര്‍ ഫോണ്‍ ചോര്‍ത്തിയെന്ന പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തിന് തെളിവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. തെളിവുകള്‍ ഇല്ലാതെയാണ് എംഎല്‍എ പല ആരോപണങ്ങളും പിവി അന്‍വര്‍ ഉന്നയിച്ചിരിക്കുന്നത്. അദ്ദേഹത്തിന് കേട്ടുകേള്‍വി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എഡിജിപിയുടെ ഓഫീസില്‍ ഫോണ്‍ ചോര്‍ത്താന്‍ സംവിധാനമില്ല. ഫോണ്‍ ചോര്‍ത്തല്‍ നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
73 പേജുള്ള റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രി സഭയില്‍ വച്ചത്. എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച, എഡിജിപിക്കെതിരായ പിവി അന്‍വറിന്റെ ആരോപണങ്ങള്‍ എന്നിവയിലെ അന്വേഷണത്തിന്റെ കണ്ടെത്തലാണ് റിപ്പോര്‍ട്ടിലുള്ളത്. പിവി അന്‍വര്‍ ആരോപിച്ചത് പോലെ നിയമവിരുദ്ധമായ ഫോണ്‍ ചോര്‍ത്തല്‍ ഉണ്ടായിട്ടില്ല എന്ന് അന്വേഷണത്തില്‍ വ്യക്തമായി
മാമി തിരോധാന കേസില്‍ എം ആര്‍ അജിത് കുമാറിനെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. രൂപീകരിച്ച ടീം കുടുംബം ആവശ്യപ്പെട്ടതു പോലെയല്ല. ജില്ലയ്ക്ക് പുറത്തുനിന്ന് ഓഫീസറെ ഉള്‍പ്പെടുത്തിയത് അനുചിതം. കുടുംബത്തിന്റെ ആവശ്യത്തിന് വിരുദ്ധമായി ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഉദ്യോഗസ്ഥനെ പ്രത്യേക സംഘത്തിന്റെ തലവനായി നിയമിച്ചു. ജില്ലയിലെ മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരെയും കമ്മീഷണറെയും ഒഴിവാക്കി കൊണ്ടായിരുന്നു ഇത്. എഡിജിപിയുടെ ഈ നടപടി അനുചിതം. ഇത് അനാവശ്യ വിവാദങ്ങള്‍ക്ക് വഴിയിടുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.