Wednesday, July 24, 2024
HomeKeralaകോന്നി ഫെസ്റ്റിന് ദീപം തെളിഞ്ഞു : ജനുവരി 28 വരെ ജന പ്രവാഹം

കോന്നി ഫെസ്റ്റിന് ദീപം തെളിഞ്ഞു : ജനുവരി 28 വരെ ജന പ്രവാഹം

കോന്നി : മലയോര നാടിന്‍റെ ആഘോഷ രാപ്പകലുകൾക്ക് ദീപം തെളിഞ്ഞു . കോന്നി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന വ്യാപാര – വിജ്ഞാന – പുഷ്പോത്സവ കലാമേളയായ കോന്നി ഫെസ്റ്റ് ജനുവരി 28 വരെ പ്രമാടം രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ആണ് നടക്കുന്നത് .എം പി അടൂര്‍ പ്രകാശ് ഭദ്ര ദീപം തെളിയിച്ചു .

വ്യാപാര രംഗത്ത് പുതിയ കാഴ്ചപ്പാടുകളുമായി 100 ൽ പരം വ്യാപാര സ്റ്റാളുകൾ, ഊട്ടി പൂക്കൾ ഉൾപ്പെടെ പൂക്കളുടെ വർണ്ണവിസ്മയം, വൈവിധ്യങ്ങളുടെ രുചിക്കൂട്ട് ഒരുക്കി വിശാലമായ ഭക്ഷണശാല, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉല്ലസിക്കുവാൻ അമ്യൂസ്മെൻറ് പാർക്ക്, കുതിര സവാരി, ലോക പ്രശസ്ത കലാകാരന്മാർ അണിചേരുന്ന മെഗാ കലാമേളകൾ, തദ്ദേശിയ കലാപ്രതിഭകൾ അണിനിരക്കുന്ന വ്യത്യസ്ത കലാപ്രകടനങ്ങൾ, ചിത്രരചന – ചലച്ചിത്രഗാനാലാപനം -തിരുവാതിര കളി മത്സരങ്ങൾ തുടങ്ങി 10 ദിനങ്ങൾ ഇനി ആഘോഷമാക്കുവാൻ കോന്നി ഫെസ്റ്റ് വേദി ഉണരുന്നു.

ജനുവരി 18 വൈകിട്ട് 5 മണിക്ക് കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് അഡ്വ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു . വിവിധ പരിപാടികളുടെ ഉദ്ഘാടനത്തിനായി ലോക പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, ആൻറോ ആൻറണി MP,ബിഗ് ബോസ് താരം അനിൽ മാരാർ, സിനിമാ-സീരിയൽ താരങ്ങളായ പാർവ്വതി ആർ കൃഷ്ണ,പാർവ്വതി അയ്യപ്പദാസ്, പ്രിതി രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും. കോന്നി ഫെസ്റ്റ് കൂടാതെ മെറിറ്റ് ഫെസ്റ്റ്, കോന്നി ഓണം തുടങ്ങിയ പരിപാടികളും ജീവകാരുണ്യ പ്രവർത്തനങ്ങളും ചെയ്ത് കോന്നിയിൽ സജീവമായി നിൽക്കുന്ന കോന്നികൾച്ചറൽ ഫോറമാണ് സംഘാടകർ

2024 ജനുവരി 19 വെള്ളി വൈകിട്ട് 6 മണി ശ്രീ ശങ്കര നൃത്ത വിദ്യാലയം വെട്ടൂർ – കുളത്തുമൺ അവതരിപ്പിക്കുന്ന ആവിഷ്കാർ 2K24 7 മണി മുതൽ മത്തായി സുനിൽ നയിക്കുന്ന ഫോക് റെവലൂഷൻ അവതരണം : ശാസ്താംകോട്ട, പാട്ടുപുര

2024 ജനുവരി 20 ശനി വൈകിട്ട് 4 മണിക്ക് ചലച്ചിത്ര ഗാനാലാപന മത്സരം വൈകിട്ട് 6 മണി മുതൽ നൃത്തനിലാവ് 2024 അവതരണം : അഡ്വ രാഗം അനൂപ്, റിഥംസ്, പത്തനംതിട്ട വൈകിട്ട് 7.30 നാടൻ പാട്ടിൻ്റെ ദൃശ്യാവിഷ്കാരം അവതരണം : വാഴമുട്ടം യുവധാര ക്ലബ്ബ് 8 മണി മുതൽ ഏഷ്യാനെറ്റ് കോമഡി സ്റ്റാർസ് സീസൺ 2 ബെസ്റ്റ് കൊമേഡിയൻ അനീഷ് കാവിൽ നയിക്കുന്ന കലാരംഗ് അവതരിപ്പിക്കുന്ന കിടിലൻ ചിരിഉത്സവം

2024 ജനുവരി 21 ഞായർ 2 മണി മുതൽ ചിത്രരചനാ മത്സരം (ജലച്ചായം ) 6 മണി മുതൽ പുളിമുക്ക് ദ്രുതം ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന നൃത്ത വിസ്മയം രംഗാനുഭവം 7.30 മുതൽ ജനുവരി ഒരു ഓർമ്മ ഉദ്ഘാടനം : അനിൽ മാരാർ 8 മണി മുതൽ സുമേഷ് കുട്ടിക്കൽ ടീം അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഷോ

2024 ജനുവരി 23 തിങ്കൾ 6 മണി കോന്നി ചിലമ്പ് അവതരിപ്പിക്കുന്ന നാടൻ കലാരൂപങ്ങളും ദൃശ്യാവിഷ്കാരവും 7.30 മുതൽ ചിത്രകാരന്മാർക്ക് ആദരവ് വരരുചിക്കൂട്ടിലെ വർണ്ണക്കൂട്ടുകാർ 8 മണി മുതൽ ചലച്ചിത്ര പിന്നണി ഗായകരായ റഹ്മാൻ, അഡ്വ ഗായത്രി നായർ എന്നിവർ അവതരിപ്പിക്കുന്ന തിരുവനന്തപുരം മെഗാ മിക്സ്ൻ്റെ ഗാനമേള

2024 ജനുവരി 23 ചൊവ്വ 5.30 മുതൽ കോന്നി എസ്.എൻ കലാക്ഷേത്ര മ്യൂസിക് & ഡാൻസ് അവതരിപ്പിക്കുന്ന സംഗീത നടന ലയ ചാരുത 8 മുതൽ ചന്ദ്രൻ പരിയാരം സംവിധാനം ചെയ്ത് കോഴിക്കോട് പേരാമ്പ്ര വജ്രിക & കലൈഭാരതി അവതരിപ്പിക്കുന്ന ഡാൻസ് ഫ്യൂഷൻ

2024 ജനുവരി 24 ബുധൻ 6 മുതൽ പൂങ്കാവ് അരുണോദയം കലാക്ഷേത്ര ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന നടന വിസ്മയം 7.30 മുതൽ മല്ലശ്ശേരി അതിര രാജൻ & ടീം അവതരിപ്പിക്കുന്ന ചിലമ്പാട്ടം 8 മണി മുതൽ പാർവ്വതി ജഗീഷ് ടീം അവതരിപ്പിക്കുന്ന പാർവ്വി മ്യൂസിക്സ്

2024 ജനുവരി 25 വ്യാഴം 5.30 മുതൽ പ്രതീക്ഷ ബാലസഭ അവതരിപ്പിക്കുന്ന മേളനം 2K24 8 മണി മുതൽ ജോബി പാല അവതരിപ്പിക്കുന്ന മെഗാ ഷോ

2024 ജനുവരി 26 വെള്ളി 5 മണി മുതൽ തിരുവാതിര കളി മത്സരം 7 മണി സാംസ്കാരിക സമ്മേളനം ദൃശ്യവിസ്മയത്തിൻ്റെ മലയാളി ഫ്രെയിം ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ. അടൂർ ഗോപാലകൃഷ്ണൻ സാന്നിദ്ധ്യം: ചലച്ചിത്ര താരം കുമാരി പ്രീതി രാജേന്ദ്രൻ 8 മണി മുതൽ ഫ്ളവേഴ്സ് കോമഡി ഉത്സവം ഫെയിം കിഷോർ കുമാർ അവതരിപ്പിക്കുന്ന തൃശ്ശൂർ ബിഗ് ബാൻഡ്

2024 ജനുവരി 27 ശനി 6 മണി മുതൽ കുമ്പഴ യദുകുല നൃത്ത കലാലയം അവതരിപ്പിക്കുന്ന നൃത്യ സമർ ചിത 7 മണി മുതൽ പൊൻപൂത്താലം ഉദ്ഘാടനം ഫ്ളവേഴ്സ് ചാനൽ ഫെയിം പാർവ്വതി അയ്യപ്പദാസ് 8 മണി മുതൽ തിരുവനന്തപുരം നർമ്മ കല അവതരിപ്പിക്കുന്ന ടൈം പാസ്സ്

2024 ജനുവരി 28 ഞായർ ചെമ്മീൻ ബാൻഡ് സീനിയേഴ്സ് മേളം അവതരിപ്പിക്കുന്ന ചെമ്മീൻ ഫ്യൂഷൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments