യു പി :- അധ്യാപകനും ഭാര്യയും രണ്ട് കുട്ടികളുമാണ് മരിച്ചത്. വ്യക്തി വൈരാഗ്യമാണ് കൊലപാതക കാരണം എന്നാണ് സൂചന.അഹോർവാ ഭവാനി ക്രോസ് സ്വദേശികളായ അധ്യാപകൻ സുനിൽ കുമാർ, ഭാര്യ പൂനം ഇവരുടെ രണ്ടും അഞ്ചും വയസുള്ള പെണ്മക്കളുമാണ് ദാരുണമായി കൊല്ലപ്പെട്ടത്.
വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അജ്ഞാതൻ അവർക്കുനേരെ വെടിയുതിർത്ത ശേഷം ഇറങ്ങി ഓടുകയായിരുന്നു എന്നാണ് വിവരം. അതേസമയം മോഷണ ശ്രമത്തിന്റെ അടയാളങ്ങൾ ഒന്നും തന്നെ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു
ഓഗസ്റ്റ് 18 ന് ചന്ദൻ വർമ്മ എന്നയാൾക്കെതിരെ സുനിലിന്റെ ഭാര്യ പൂനം പൊലീസിൽ പരാതി നൽകിയിരുന്നു. ഭീഷണിപ്പെടുത്തൽ അടക്കമുള്ള പരാതിയാണ് ഇയാൾക്ക് മേൽ പൂനം ഉന്നയിച്ചത്. തുടർന്ന് എസ്.സി/ എസ്ടി ആക്ട് പ്രകാരം ചന്ദനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.