Friday, December 27, 2024
Homeഇന്ത്യതെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും വിവാഹിതരായി

തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും വിവാഹിതരായി

ഹൈദരാബാദിലെ, നാഗചൈതന്യയുടെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള അന്നപൂര്‍ണ ഫിലിം സ്റ്റുഡിയോസില്‍ വച്ച് ഇന്നലെ രാത്രിയായിരുന്നു വിവാഹം. നാഗാര്‍ജുനയാണ് വിവാഹത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആദ്യം പങ്കുവച്ചത്.

ഗോള്‍ഡന്‍ സില്‍ക്ക് സാരിയാണ് ശോഭിത വിവാഹത്തിന് ധരിച്ചത്. വെളുത്ത നിറത്തിലുള്ള പരമ്പരാഗത വസ്ത്രം ധരിച്ചാണ് നാഗചൈതന്യ എത്തിയത്. ചിരഞ്ജീവി, പി വി സിന്ധു, നയന്‍താര, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, ഉപാസന കോനിഡെല, മഹേഷ് ബാബു, നമ്രത ശിരോദ്‍കര്‍, അക്കിനേനി, ദഗുബാട്ടി കുടുംബാംഗങ്ങള്‍ തുടങ്ങി വലിയ താര നിരയാണ് വിവാഹത്തില്‍ പങ്കുകൊള്ളാന്‍ എത്തിയത്.

വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളുടെ ചിത്രങ്ങള്‍ ശോഭിത നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഓ​ഗസ്റ്റില്‍ ഹൈദരാബാദില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാം​ഗങ്ങളും മാത്രമാണ് വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തത്. വിവാഹനിശ്ചയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ആദ്യം പങ്കുവച്ചത് നാ​ഗാര്‍ജുന ആയിരുന്നു.

” വധുവിനെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വീകരിക്കുന്നതിന്‍റെ ആഹ്ലാദാത്തിലാണ് ഞങ്ങള്‍. ഇരുവര്‍ക്കും ആശംസകള്‍. ഒരു ജീവിതകാലത്തെ സ്നേഹവും സന്തോഷവും അവര്‍ക്ക് ആശംസിക്കുന്നു. ദൈവം രക്ഷിക്കട്ടെ.അനന്തമായ സ്നേഹത്തിന്‍റെ തുടക്കം”, വിവാഹ നിശ്ചയ ചിത്രങ്ങള്‍ക്കൊപ്പം നാഗാര്‍ജുന കുറിച്ചിരുന്നു.

നയന്‍താര- വിഘ്നേഷ് ശിവന്‍ വിവാഹം പോലെ നാ​ഗചൈതന്യ- ശോഭിത ധൂലിപാല വിവാഹത്തിന്‍റെ ഒടിടി റൈറ്റ്സും പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് വാങ്ങിയിട്ടുണ്ട്. 50 കോടിയാണ് ഇതിനായി നെറ്റ്ഫ്ലിക്സ് മുടക്കിയിരിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം നാഗചൈതന്യയുടെ രണ്ടാം വിവാഹമാണ് ഇത്. തെലുങ്ക് താരം സാമന്തയുമായുള്ള വിവാഹബന്ധം 2021 ഒക്ടോബറിലാണ് പിരിഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments