Sunday, December 7, 2025
Homeഇന്ത്യരാജ്യസഭയുടെ 264ാം സമ്മേളനത്തിനു ഇന്ന് തുടക്കമാകും

രാജ്യസഭയുടെ 264ാം സമ്മേളനത്തിനു ഇന്ന് തുടക്കമാകും

ന്യൂഡൽഹി –പാർലമെൻറിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ നയപ്രഖ്യാപന പ്രസംഗം ഇന്ന്. രാജ്യസഭയുടെ 264ാം സമ്മേളനത്തിനും ഇന്ന് തുടക്കമാകും. രാവിലെ 11 മണിയോടെ രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും. കേന്ദ്രസര്‍ക്കാരിന്റെ അടുത്ത അഞ്ച് വര്‍ഷത്തേക്കുളള പ്രധാന പദ്ധതികളുടെയും പ്രവര്‍ത്തികളുടെയും വിവരണം രാഷ്ട്രപതിയുടെ പ്രസംഗത്തിലുണ്ടാകും. തുടര്‍ന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ നന്ദിപ്രമേയ ചര്‍ച്ചകളും ഇരുസഭകളിലുമുണ്ടാകും.

അതേസമയം പതിനെട്ടാം ലോക്സഭാ സ്പീക്കറായി ഓം ബിര്‍ളയെ തെരഞ്ഞെടുത്തു. ശബ്ദവോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തുടര്‍ച്ചയായ രണ്ടാം തവണയും അദ്ദേഹം സ്പീക്കറാകുന്നത്. പ്രതിപക്ഷശബ്ദം എതിര്‍ക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യ മര്യാദയല്ലെന്നും അതിനാലാണ് മത്സരിച്ചതെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ലോക്സഭയില്‍ പറഞ്ഞു. ഓം ബിര്‍ള വീണ്ടും സ്പീക്കറായി എത്തിയത് സഭയുടെ ഭാഗ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com