Thursday, December 26, 2024
Homeഇന്ത്യമൊബൈല്‍ താരിഫ് വർധന- വിശദമായ പട്ടിക.

മൊബൈല്‍ താരിഫ് വർധന- വിശദമായ പട്ടിക.

രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് ടെലികോം സേവനദാതാക്കളും തങ്ങളുടെ താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. റിലയന്‍സ് ജിയോയാണ് ആദ്യം നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ തന്നെ എയര്‍ടെലും വോഡഫോണ്‍ ഐഡിയയും നിരക്കുവര്‍ധന പ്രഖ്യാപിച്ചു. ഉപഭോക്താക്കളെ സംബന്ധിച്ച് വലിയ ആഘാതമാണ് ഈ നിരക്കുവര്‍ധന. ഇത്രയും നാള്‍ ലഭിച്ചിരുന്ന അതേ ആനുകൂല്യങ്ങള്‍ക്ക് ഇനി അധിക തുക നല്‍കേണ്ടതായിവരും.

നിരക്ക് വര്‍ധനയുണ്ടാവുമ്പോള്‍ സ്വാഭാവികമായും ലാഭകരമായ സേവനങ്ങളിലേക്ക് മാറാന്‍ പലരും താല്‍പര്യപ്പെടുന്നുണ്ടാവും. എങ്കിലും താമസിക്കുന്ന സ്ഥലത്തെ കവറേജ്, ഡാറ്റാ വേഗത എന്നിവയെല്ലാം ഉപഭോക്താക്കളെ ഓരോ സേവനദാതാവിലും പിടിച്ചുനിര്‍ത്തുന്ന ഘടകങ്ങളാണ്. ടെലികോം കമ്പനികളുടെ പുതിയ നിരക്ക് വര്‍ധനയുടെ താരതമ്യമാണ് പട്ടികകള്‍ സഹിതം ഇവിടെ.

14 പ്രീ പെയ്ഡ് അണ്‍ലിമിറ്റഡ് പ്ലാനുകള്‍, മൂന്ന് ഡാറ്റ ആഡ് ഓണ്‍ പ്ലാനുകള്‍, രണ്ട് പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ എന്നിവയുടെ നിരക്കാണ് 27 ശതമാനം വരെ ഉയര്‍ത്തിയത്. 11 മുതല്‍ 21 ശതമാനം വരെയാണ് എയര്‍ടെല്‍ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ വര്‍ധന. എയര്‍ടെലിന്റെ പുതിയ നിരക്കുകള്‍ക്ക് സമാനമായ നിരക്കുകള്‍ തന്നെയാണ് വൊഡഫോണ്‍ ഐഡിയയും പ്രഖ്യാപിച്ചത്. ഇവ താരതമ്യം ചെയ്യുമ്പോള്‍ ഭാരതി എയര്‍ടെല്‍, വി എന്നിവയുടെ പ്രീപെയ്ഡ് പ്ലാനുകളേക്കാള്‍ 20 ശതമാനത്തോളം കുറവുള്ളത് ജിയോ പ്ലാനുകള്‍ക്കാണ്. താരതമ്യം ചെയ്യുന്ന പട്ടികകളാണ് താഴെ.

റിലയൻസ് ജിയോയുടെ നിരക്ക് വർധന.

നിലവിലെ പ്ലാന്‍ ഡാറ്റ കാലാവധി പുതുക്കിയ നിരക്ക്
239 1.5 ജി.ബി (പ്രതിദിനം) 28 299
479 1.5 ജി.ബി (പ്രതിദിനം) 56 579
666 1.5 ജി.ബി (പ്രതിദിനം) 84 799
209 1ജി.ബി(പ്രതിദിനം) 28 249
155 2 ജി.ബി 28 189
299 2 ജി.ബി (പ്രതിദിനം) 28 349
533 2 ജി.ബി (പ്രതിദിനം) 56 629
719 2 ജി.ബി (പ്രതിദിനം) 84 859
349 2.5 ജി.ബി (പ്രതിദിനം) 28 399
2999 2.5 ജി.ബി (പ്രതിദിനം) 365 3599
1559 24 ജി.ബി 336 1899
399 3 ജി.ബി (പ്രതിദിനം) 28 449
999 3 ജി.ബി (പ്രതിദിനം) 84 1199
395 6 ജി.ബി 84 479

എയർടെൽ പുതുക്കിയ നിരക്ക്.

പഴയ നിരക്ക് പുതിയ നിരക്ക് ലഭിക്കുന്ന ഡാറ്റ വാലിഡിറ്റി
179 199 2 ജിബി 28
455 509 6 ജിബി 84
1799 1999 24 ജിബി 365
265 299 പ്രതിദിനം 1 ജിബി 28
299 349 പ്രതിദിനം 1.5 ജിബി 28
359 409 പ്രതിദിനം 2.5 ജിബി 28
399 449 പ്രതിദിനം 3 ജിബി 28
479 579 പ്രതിദിനം 1.5 ജിബി 56
549 649 പ്രതിദിനം 2 ജിബി 56
719 859 പ്രതിദിനം 1.5 ജിബി 84
839 979 പ്രതിദിനം 2 ജിബി 84
2999 3599 പ്രതിദിനം 2 ജിബി 365
19 ഡാറ്റ ആഡ് ഓൺ 22 1 ജിബി 1
29 ഡാറ്റ ആഡ് ഓൺ 33 2 ജിബി 1
65 ഡാറ്റ ആഡ് ഓൺ 77 4 ജിബി പ്ലാനിന്റെ വാലിഡിറ്റി

വോഡഫോൺ ഐഡിയ പുതിയ നിരക്കുകൾ.

പ്രീപെയ്ഡ് പ്ലാനുകൾ പഴയ നിരക്ക് വാലിഡിറ്റി (ദിവസങ്ങൾ) ആനുകൂല്യങ്ങള്‍ പുതിയ നിരക്ക്
അണ്‍ലിമിറ്റഡ് വോയ്സ് പ്ലാനുകൾ 179 28 2 ജിബി ഡാറ്റ, 300 എസ്എംഎസ് 199
459 84 6 ജിബി ഡാറ്റ, 300 എസ്എംഎസ് 599
1799 365 24 ജിബി ഡാറ്റ, 300 എസ്എംഎസ് 1999
ദിവസേന ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ 269 28 ദിവസേന 1 ജിബി 299
299 28 ദിവസേന 1.5 ജിബി 349
319 30 ദിവസേന 2 ജിബി 379
479 56 ദിവസേന 1.5 ജിബി 579
539 56 ദിവസേന 2 ജിബി 649
719 84 ദിവസേന 1.5 ജിബി 859
839 84 ദിവസേന 2 ജിബി 979
2899 365 ദിവസേന 1.5 ജിബി 3499
ഡാറ്റ ആഡ് ഓണ്‍ പ്ലാനുകൾ 19 1 1 ജിബി 22
39 1 6 ജിബി 48

പഴയ നിരക്കുകളിലും റിലയൻസ് ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകള്‍ക്കാണ് പൊതുവിൽ നിരക്കുകൾ കുറവുണ്ടായിരുന്നത്. ഇത്തവണയും അങ്ങനെതന്നെയാണ്. രണ്ട് ജിബി ഡാറ്റ 28 ദിവസത്തേക്ക് ലഭിക്കുന്ന 199 രൂപയുടെ പ്ലാൻ ആണ് എയർടെലിന്റേയും വിയുടേയും ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാൻ. ഇതേ ആനുകൂല്യങ്ങൾ 189 രൂപയ്ക്കാണ് ജിയോ നൽകുന്നത്. സമാനമായി ഒരുമാസം, രണ്ട് മാസം, 3 മാസം, 12 മാസം,വാലിഡിറ്റിയുള്ള പ്ലാനുകളിലും താരതമ്യേന നിരക്ക് കുറവ് ജിയോയ്ക്കാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments