Thursday, December 26, 2024
Homeഇന്ത്യപിറന്നാള്‍ ദിനത്തില്‍ ഓണ്‍ലൈനായി ഓഡർ ചെയ്തു വാങ്ങിയ കേക്ക് കഴിച്ച 10 വയസുകാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു.

പിറന്നാള്‍ ദിനത്തില്‍ ഓണ്‍ലൈനായി ഓഡർ ചെയ്തു വാങ്ങിയ കേക്ക് കഴിച്ച 10 വയസുകാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു.

പിറന്നാള്‍ ദിനത്തില്‍ ഓണ്‍ലൈനായി ഓഡർ ചെയ്തു വാങ്ങിയ കേക്ക് കഴിച്ച 10 വയസുകാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. പഞ്ചാബിലെ പട്യാല സ്വദേശിയായ മാൻവിയാണ് മറിച്ചത്.

പട്യാലയിലെ തന്നെ ഒരു ബേക്കറിയില്‍ നിന്ന് ഓണ്‍ലൈൻ ആയി കേക്ക് ഓർഡർ ചെയ്യുകയായിരുന്നു. കേക്ക് കഴിച്ച മുഴുവൻ ആളുകള്‍ക്കും ഗുരുതര ശാരീരികാസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്.

മാർച്ച്‌ 24നാണ് കുടുബം പെണ്‍കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിനായി കേക്ക് ഓർഡർ ചെയ്യുന്നത്. വൈക്കുന്നേരെ ഏഴ് മണിയോടെ കേക്ക് മുറിച്ച്‌ ആഘോഷിച്ചു. എന്നാല്‍ രാത്രി പത്ത് മണിയോടെ പത്തോടെ കേക്ക് കഴിച്ച എല്ലാവർക്കും ശാരീരികാസ്വാസ്ഥ്യങ്ങളനുഭവപ്പെടാൻ തുടങ്ങി.

മാൻവി അമിതമായി ദാഹം പ്രകടിപ്പിച്ചിരുന്നുവെന്നും. ശരീരകാവസ്ഥ മോശമായതോടെ കുടുംബം ആശുപത്രില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസതടസം നേരിട്ട കുട്ടിക്ക് ഓക്‌സിജൻ കൊടുക്കാൻ ശ്രമിച്ചെങ്കിലും ഏറെ വൈകാതെ മരണത്തിന് കീഴടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments