ഇൻഡോർ; മധ്യപ്രദേശിൽ മുപ്പതുകാരിയെ നഗ്നയാക്കി മർദിച്ച സംഭവത്തിൽ നാലു സ്ത്രീകളെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി.
നാലു സ്ത്രീകൾ ചേർന്ന് യുവതിയെ വീട്ടിൽനിന്ന് വലിച്ചിറക്കി നഗ്നയാക്കി മര്‍ദിയ്ക്കുകയും റോഡിലൂടെ നടത്തിക്കുകയുമായിരുന്നു. മധ്യപ്രദേശിലെ ബച്ചോറ ഗ്രാമത്തിൽ ഹോളി ആഘോഷങ്ങൾക്കിടെയാണ് സംഭവം.
യുവതികൾ തമ്മിലുള്ള വാക്കേറ്റമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് സൂപ്രണ്ട് സുനിൽ മേത്ത വ്യക്തമാക്കി. ഇരയും പ്രതികളും പട്ടികജാതിയിൽപ്പെട്ടവരാണ്. പ്രദേശവാസികള്‍ പകർത്തിയ ദൃശ്യങ്ങൾ പ്രചരിച്ചതോടെ നിരവധി പേർ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു.