Friday, July 26, 2024
HomeKeralaഎന്താണ് പിവിസി ആധാർ കാർഡ്; അപേക്ഷിക്കേണ്ട ഘട്ടങ്ങൾ ഇതാ.

എന്താണ് പിവിസി ആധാർ കാർഡ്; അപേക്ഷിക്കേണ്ട ഘട്ടങ്ങൾ ഇതാ.

രാജ്യത്തെ ഒരു പൗരന്റെ പ്രധാനപ്പെട്ട രേഖയാണ് ആധാർ കാർഡ്. എന്നാൽ എന്താണ് പിവിസി ആധാർ കാർഡ് എന്നറിയണ്ടേ?.എം-ആധാർ (M-Aadhaar), ഇ-ആധാർ(e-aadhaar) എന്നിവ കൂടാതെ യുഐഡിഎഐ അവതരിപ്പിച്ച ഏറ്റവും പുതിയ ഫോമാണ് ആധാർ പിവിസി. പോക്കറ്റിൽ സൂക്ഷിക്കാൻ സാധിക്കുന്ന പിവിസി ആധാർ കാർഡ് യുഐഡിഎഐ നേരിട്ട് നൽകുന്നതാണ്. പോക്കറ്റിൽ സൂക്ഷിക്കാവുന്ന വലിപ്പത്തിൽ ലഭിക്കുന്ന പിവിസി കാർഡ് കൊണ്ടുപോകാൻ എളുപ്പവും ഈടുനിൽക്കുന്നതുമാണ്. യുഐഡിഎഐ നൽകുന്ന പിവിസി ആധാർ കാർഡിന് ഒന്നിലധികം സുരക്ഷാ ഫീച്ചറുകളുണ്ട്.

ഒപ്പം ഡിജിറ്റൽ സൈൻ ചെയ്ത സുരക്ഷിത QR കോഡുമുണ്ട്. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഇല്ലെങ്കിലും ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആധാർ കാർഡ് എടുക്കാൻ ഇപ്പോൾ യുഐഡിഎഐ അനുവദിക്കുന്നുണ്ട്. എന്നാൽ സുരക്ഷാ പ്രശ്‌നങ്ങൾ കാരണം കാർഡ് ഉടമകളെ അവരുടെ ആധാർ കാർഡിന്റെ പോക്കറ്റ് സൈസിലുള്ള പകർപ്പ് ഓപ്പൺ മാർക്കറ്റിൽ വാങ്ങുന്നതിൽ നിന്ന് യുഐഡിഎഐ നിരുത്സാഹപ്പെടുത്തിയിരുന്നു. ഒപ്പം സുരക്ഷിതമായ പിവിസി കാർഡുകൾ പുറത്തിറക്കുകയും ഇവ കാർഡ് ഉടമകളുടെ വിലാസത്തിലേക്ക് ഏജൻസി തന്നെ അയക്കും എന്നറിയിക്കുകയും ചെയ്തു.

യുഐഡിഎഐ നേരിട്ട് നൽകുന്ന ആധാർ പിവിസി ആധാർ കാർഡ് മാർക്കെറ്റിൽ ലഭിക്കുന്നതിനേക്കാൾ നിലവാരമുള്ള പ്രിന്റിംഗും ലാമിനേഷനുമുള്ളതാണ്. കൂടാതെ ഇവ ജലത്തെ പ്രതിരോധിക്കുന്നതുമാണ്
ആധാർ പിവിസി കാർഡിന് എങ്ങനെ അപേക്ഷിക്കാം?

* uidai.gov.in എന്ന ലിങ്ക് എടുക്കുക
* ‘ഓർഡർ ആധാർ കാർഡ്’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
* നിങ്ങളുടെ 12 അക്ക ആധാർ കാർഡ് (UID) നമ്പർ / 16 അക്ക വെർച്വൽ ഐഡന്റിഫിക്കേഷൻ (VID) നമ്പർ/ 28 അക്ക ആധാർ എൻറോൾമെന്റ് നമ്പർ എന്നിവ നൽകുക.
* വെരിഫിക്കേഷൻ നടത്തുക
* വൺ ടൈം പാസ്സ്‌വേർഡ് ‘OTP’ ജനറേറ്റ് ചെയ്യുക
* ‘നിബന്ധനകളും വ്യവസ്ഥകളും’ അംഗീകരിക്കുക
* OTP നൽകുക
* പ്രിന്റിംഗിനായി ഓർഡർ നൽകുന്നതിന് മുമ്പ് നിങ്ങളുടെ ആധാർ കാർഡ് വിശദാംശങ്ങൾ പരിശോധിക്കുക
* ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്, യുപിഐ അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് വഴി 50 രൂപ (ജിഎസ്ടിയും തപാൽ ചാർജുകളും ഉൾപ്പെടെ) അടയ്ക്കുക.
* എസ്എംഎസായി സർവീസ് റിക്വസ്റ്റ് നമ്പർ ലഭിക്കും. കൂടാതെ സ്ക്രീനിൽ ഡിജിറ്റൽ സിഗ്നേച്ചർ ഉള്ള രസീതും ലഭിക്കും.
* രസീത് ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments