ഹിമാലയത്തിൽ ട്രക്കിങ്ങിനുപോയ കർണാടക സ്വദേശികളായ അഞ്ചുപേർ മരിച്ചു. ഉത്തരാഖണ്ഡിൽ ദിവസങ്ങളായി തുടരുന്ന അതിശൈത്യമാണ് മരണകാരണം. സിന്ധു വെയ്ക്കലാം, ആശ സുധാകർ, സുജാത മുംഗുർവാഡി, വിനായക് മുംഗുർവാഡി, ചിത്ര പ്രണീത് എന്നിവരാണ് മരിച്ചത്.
ബുധനാഴ്ചയാണ് ഹിമാലയത്തിലെ സഹസ്രദൾ ആൽപൈൻ ലേക്കിൽ അപകടം നടന്നത്. സംഭവമറിഞ്ഞ് റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഡെറാഡൂണിലെത്തി. മൃതദേഹങ്ങൾ സുരക്ഷ സേന ഡെറാഡൂണിലെത്തിച്ചിട്ടുണ്ട്. മേയ് 29ന് മനേരിയിലെ ഹിമാലയൻ വ്യൂ ട്രക്കിങ് ഏജൻസി വഴി ട്രക്കിങ്ങിന് പുറപ്പെട്ട 22 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.
അതേസമയം, ബാക്കിയുള്ളവർക്കായി രക്ഷാ പ്രവർത്തനം തുടരുകയാണ്. എങ്കിലും മോശം കാലാവസ്ഥ കാരണം ബുധനാഴ്ച ഉച്ചയോടെ രക്ഷാപ്രവർത്തനം നിർത്തി.