കൊച്ചി : ദക്ഷിണ റെയിൽവേയിലെ 44- ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടുന്നു. ലിങ്ക് ഹോഫ്മാൻ ബുഷ് (എൽ.എച്ച്.ബി.) ട്രെയിനുകളിൽ ഒന്നോ രണ്ടോ വീതം കോച്ചുകളാണ് കൂടുതൽ ഘടിപ്പിക്കുക .തേർഡ് എ.സി. കോച്ചുകളുടെ എണ്ണം കുറച്ചാണ് ജനറൽ കോച്ചുകൾ കൂട്ടുന്നത്.
കേരളത്തിലൂടെ ഓടുന്ന 16- ട്രെയിനുകൾക്ക് ഇതിന്റെ ഗുണം കിട്ടും.എന്നാൽ എൽ.എച്ച്.ബി. കോച്ചുള്ള നേത്രാവതി എക്സ്‌പ്രസ്, മംഗള സൂപ്പർഫാസ്റ്റ് എന്നീ ട്രെയിനുകൾക്ക് ജനറൽ കോച്ചുകൾ കൂട്ടില്ല. പ്ലാറ്റ്‌ഫോമുകൾക്ക് നീളം കുറവായതാണ് ഇതിനു കാരണം.
നേത്രാവതിയിൽ ഒന്നര ജനറൽ കോച്ചാണ് (അര കോച്ച് തപാലിന്) ആകെയുള്ളത്, മംഗളയിൽ രണ്ടും. ഭൂരിഭാഗം ട്രെയിനുകളും പരമ്പരാഗത കോച്ചിൽനിന്ന് എൽ.എച്ച്.ബി. കോച്ചുകളിലേക്ക് മാറുകയാണ്.പ്ലാറ്റ്‌ഫോമിന് നീളമില്ലാത്തതിനാൽ ചില ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം 21-22-ൽ ഒതുക്കേണ്ടിവരുന്നു.
കേരളത്തിൽ കോച്ച് കൂട്ടുന്ന ട്രെയിനുകളുടെ പേരുകൾ
- 1.മംഗളൂരു-ചെന്നൈ സൂപ്പർഫാസ്റ്റ്
- എറണാകുളം-നിസാമുദ്ദീൻ മിലേനിയം എക്സ്‌പ്രസ്
- തിരുവനന്തപുരം-ചെന്നൈ വീക്ക്‌ലി സൂപ്പർഫാസ്റ്റ്
- തിരുവനന്തപുരം-വെരാവൽ എക്സ്‌പ്രസ്
- കൊച്ചുവേളി-ശ്രീഗംഗാനഗർ സൂപ്പർഫാസ്റ്റ്
- തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (കോട്ടയം വഴി)
- എറണാകുളം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ്
- തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (ആലപ്പുഴ വഴി