ഡെങ്കിപ്പനി ബാധിച്ചു മലയാളി അധ്യാപിക ബെംഗളൂരുവിൽ മരിച്ചു. ആലപ്പുഴ കുട്ടനാട് രാമങ്കരി കവലയ്ക്കൽ പി.കെ.വർഗീസിന്റെയും ഷൂബി മോളുടെയും മകൾ ആൽഫിമോൾ (24) ആണ് മരിച്ചത്.11 ദിവസമായി ബെംഗളൂരുവിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു . ബെംഗളൂരുവിൽ എംഎസ്‌സി പഠനം പൂർത്തിയാക്കിയ ശേഷം ദയ കോളജിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു.