Sunday, July 21, 2024
Homeഇന്ത്യഛത്തീസ്ഗഡിൽ മാവോയിസറ്റ് ആക്രമണത്തിൽ മലയാളി ഉൾപ്പെടെ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു.

ഛത്തീസ്ഗഡിൽ മാവോയിസറ്റ് ആക്രമണത്തിൽ മലയാളി ഉൾപ്പെടെ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു.

റായ്പുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി ഉൾപ്പെടെ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആർ (35), ഉത്തർ പ്രദേശ് കാൻപുർ സ്വദേശി ശൈലേന്ദ്ര (29) എന്നിവരാണ് കൊല്ലപ്പെട്ടത്. സിആർപിഎഫ് 201 കോബ്ര ബറ്റാലിയനിലെ ജവാന്മാരാണ് ഇരുവരും. പരിക്കേറ്റ ജവാന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സുക്മ ജില്ലയിൽ വൈകുന്നേരം മൂന്നു മണിയോടെയാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ട വിഷ്ണു ട്രക്ക് ഡ്രൈവറാണ്. സിൽഗറിലെ സൈനിക ക്യാമ്പിൽനിന്ന് തേക്ലഗുഡമിലെ ക്യാമ്പിലേക്ക് സാധനങ്ങളുമായി ട്രക്കിൽ പോകുമ്പോഴാണ് ആക്രമണം. മാവോയിസ്റ്റുകൾ കുഴിച്ചിട്ട കുഴിബോംബ് പൊട്ടിയാണ് വിഷ്ണുവിനും അസിസ്റ്റൻ്റ് ഡ്രൈവറായ ശൈലേന്ദ്രയ്ക്കും ദാരുണാന്ത്യം സംഭവിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments