അവയവക്കടത്ത് കേസിലെ പ്രധാന ഏജൻ്റ് പ്രതാപൻ എന്നറിയപ്പെടുന്ന ബല്ലം രാം പ്രസാദ് കൊണ്ട പിടിയിൽ. ഇയാൾ നിരവധി പേരെ കടത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയവാഡ സ്വദേശിയായ ബൽറാം നവമാധ്യമങ്ങളിലൂടെയാണ് ഇരകളെ ആകർഷിച്ചിരുന്നത്. ഇയാളാണ് തട്ടിപ്പിലെ പ്രധാന ഇടനിലക്കാരനെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സമൂഹ മാധ്യമ സ്വകാര്യ ഗ്രൂപ്പുകളിലൂടെയാണ് ഇവർ പരസ്യം നൽകിയിരുന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇരകളാക്കപ്പെട്ടവരിൽ ഷെമീർ മാത്രമാണ് മലയാളിയെന്നും പോലീസ് വ്യക്തമാക്കുന്നു.