ന്യൂഡൽഹി: ട്രെയിൻ ഗതാഗത വരുമാനത്തിൽ ‘1000 കോടി ക്ലബ്ബിൽ ഇടംപിടിച്ച് രാജ്യത്തെ ഏഴ് റെയിൽവേ സ്റ്റേഷനുകൾ.ഇതിൽമുന്നിലുള്ളത് ന്യൂഡൽഹിയാണ്. ദക്ഷിണ റെയില്‍വേയില്‍ നിന്ന് ചെന്നൈയും പട്ടികയിലുണ്ട്.റെയില്‍വേ ഇന്ത്യയില്‍ നടത്തിയ (2023-2024) സ്റ്റേഷന്‍ യാത്രാ-വരുമാന കണക്കെടുപ്പിലാണ് ഈ വിവരങ്ങൾകണ്ടെത്തിയത്.
ന്യൂഡല്‍ഹി സ്റ്റേഷന് പ്രതിവര്‍ഷ വരുമാനമായി 3337 കോടിരൂപ ലഭിക്കുന്നു. 1692 കോടിരൂപയുമായി ഹൗറ സ്റ്റേഷന്‍ പിന്നിലുണ്ട്. ചെന്നൈ സെന്‍ട്രലിന് 1299 കോടിരൂപയുണ്ട്.വരുമാനം വര്‍ധിപ്പിച്ച് കേരളത്തിലെ എട്ടു റെയില്‍വേ സ്റ്റേഷനുകളും ഹിറ്റായി.
കേരളത്തില്‍ മുന്‍പില്‍ തിരുവനന്തപുരമാണ്-281.12 കോടി രൂപ. യാത്രക്കാരുടെ എണ്ണത്തില്‍ താനെ(മുംബൈ)യാണ് മുന്നില്‍. വര്‍ഷം 93.06 കോടിപ്പേരാണ് യാത്ര ചെയ്തത്. മുംബൈ കല്യാണ്‍-83.79 കോടി യാത്രക്കാരുണ്ട്. ന്യൂഡല്‍ഹി-39.36 കോടി യാത്രക്കാര്‍.തിരുവനന്തപുരത്ത് 1.31 കോടി യാത്രക്കാരും.
യാത്രക്കാരുടെ എണ്ണം, വരുമാനം എന്നിവ പരിഗണിച്ചുള്ള ഏറ്റവും ഉയര്‍ന്ന ഗ്രൂപ്പായ നോണ്‍ സബ് അര്‍ബന്‍ ഗ്രൂപ്പ്-ഒന്നില്‍ (എന്‍.എസ്.ജി.-1) ഇന്ത്യയില്‍ 28 സ്റ്റേഷനുകളാണുള്ളത്. ഏറ്റവും കൂടുതല്‍ മുംബൈ ഉള്‍പ്പെടുന്ന മധ്യറെയില്‍വേയാണ്-എട്ട് സ്റ്റേഷനുകള്‍. ദക്ഷിണറെയില്‍വേയില്‍ മൂന്നെണ്ണമുണ്ട് (ചെന്നൈ, എഗ്മോര്‍, താംബരം).കേരളത്തിലില്ല. 2017-2018-ല്‍ എന്‍.എസ്.ജി.-2-ലുണ്ടായിരുന്ന ആറു സ്റ്റേഷനുകള്‍ ഉയര്‍ന്ന് ഒന്നിലെത്തി.