Monday, December 30, 2024
Homeഅമേരിക്കതിരുവോണ നാളിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന വറുത്ത പായസം ✍ തയ്യാറാക്കിയത്: ദീപ നായർ...

തിരുവോണ നാളിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന വറുത്ത പായസം ✍ തയ്യാറാക്കിയത്: ദീപ നായർ (deepz) ബാംഗ്ലൂർ

ദീപ നായർ (deepz) ബാംഗ്ലൂർ

എല്ലാവർക്കും നമസ്‌കാരം

സ്നേഹവും സന്തോഷവും സമാധാനവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ

തിരുവോണ നാളിൽ വ്യത്യസ്ത രീതിയിലുള്ള പായസം ഉണ്ടാക്കിയാലോ. വീട്ടിൽ ഉള്ള സാധനങ്ങൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന വറുത്ത പായസം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം..

ആവശ്യമുള്ള സാധനങ്ങൾ

അവിൽ – 1 ബൗൾ
ചെറുപയർ പരിപ്പ് – 1/2 ബൗൾ
ശർക്കര – 300 gm
തേങ്ങ – 1 എണ്ണം
ഏലക്ക പൊടി – 1/4 ടീ സ്പൂൺ
ചുക്ക് പൊടി – 1/4 ടീ സ്പൂൺ
നെയ്യ് – 6 ടീ സ്പൂൺ
തേങ്ങ ചെറുതാക്കി മുറിച്ചത് ആവശ്യത്തിന്
അണ്ടിപരിപ്പ് – ആവശ്യത്തിന്
മുന്തിരി – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

Step 1

അവിൽ, പരിപ്പ് എന്നിവ വൃത്തിയാക്കി വേറെ വേറെ വറുത്തു മാറ്റി വയ്ക്കുക..ചൂടാറിയ ശേഷം തരുതരുപ്പായി പൊടിച്ചു വയ്ക്കുക..കുറച്ചു വെള്ളം ചേർത്ത് പ്രഷർ കുക്കറിൽ വേവിക്കുക..2 വിസിൽ മതിയാവും.

Step 2

ശർക്കര വളരെ കുറച്ചു വെള്ളം ഒഴിച്ച് ഉരുക്കി അരിച്ച് മാറ്റി വയ്ക്കുക.

Step 3

നല്ല കട്ടിയുള്ള ഒന്നാം പാൽ എടുത്ത് വയ്ക്കുക.

Step 4

വെന്ത കൂട്ടിൽ ഉരുക്കിയ ശർക്കര ഒഴിച്ച് തിളച്ചു വരുമ്പോൾ തേങ്ങാപാൽ ചേർത്ത് ഇളക്കി ചൂടാവുമ്പോൾ
ഏലക്ക,ചുക്ക് പൊടികൾ ചേർത്ത് ഇളക്കി
സ്റ്റൗവ് ഓഫ് ചെയ്യുക.

Step 5

നെയ്യിൽ തേങ്ങയും അണ്ടിപരിപ്പും മുന്തിരിയും വറുത്ത് കൊട്ടുക

വ്യത്യസ്തവും രുചികരവുമായ വറുത്ത പായസം വിളമ്പാൻ തയ്യാർ.

തയ്യാറാക്കിയത്:
✍ ദീപ നായർ (deepz) ബാംഗ്ലൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments