Saturday, July 20, 2024
Homeസിനിമ🎬📽🎥സിനിമ ലോകം🎬📽🎥 ✍സജു വർഗീസ് (ലെൻസ്മാൻ)

🎬📽🎥സിനിമ ലോകം🎬📽🎥 ✍സജു വർഗീസ് (ലെൻസ്മാൻ)

സജു വർഗീസ് (ലെൻസ്മാൻ)

വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം
‘ടര്‍ബോ’. മെയ് 23ന് തിയറ്ററുകളിലേക്ക്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ടര്‍ബോ’. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് 23ന് തിയറ്ററുകളിലേക്ക് എത്തും. നേരത്തെ ജൂണ്‍ 13ന് ആയിരുന്നു റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്. മാസ് ആക്ഷന്‍ കോമഡി എന്റര്‍ടെയ്നറായാണ് ചിത്രം എത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും സുപ്രധാന വേഷത്തില്‍ ടര്‍ബോയില്‍ ഉണ്ടാകും. ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളില്‍ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷന്‍ ബ്ലര്‍ മെഷര്‍മെന്റിന് അനുയോജ്യമായ ‘പര്‍സ്യുട്ട് ക്യാമറ’ ടര്‍ബോയില്‍ ഉപയോഗിക്കുന്നുണ്ട് എന്നതും പ്രത്യേകതയാണ്. 200 കി.മീ സ്പീഡ് ചേസിങ് വരെ ഇതില്‍ ചിത്രീകരിക്കാം. ‘ട്രാന്‍ഫോര്‍മേഴ്‌സ്’, ‘ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്’ പോലുള്ള ഹോളിവുഡ് ചിത്രങ്ങളില്‍ ഉപയോഗിച്ച ക്യാമറയാണിത്. ബോളിവുഡില്‍ ‘പഠാന്‍’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ പര്‍സ്യുട്ട് ക്യാമറ ഉപയോഗിച്ചിട്ടുണ്ട്.

ഫഹദ് ഫാസിലിനെ നായകനാക്കി അല്‍ത്താഫ് സലിം ഒരുക്കുന്ന
‘ഓടും കുതിര ചാടും കുതിര’

ഫഹദ് ഫാസിലിനെ നായകനാക്കി നടനും സംവിധായകനുമായ അല്‍ത്താഫ് സലിം ഒരുക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ‘ഓടും കുതിര ചാടും കുതിര’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷസിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ നിര്‍മിക്കുന്നു. അല്‍ത്താഫിന്റെ ഭാര്യ ശ്രുതി ശിഖാമണിയാണ് ആദ്യ ക്ലാപ്പ് അടിച്ചത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. ഫഹദും കല്യാണിയും ഇതാദ്യമായാണ് ഒരുമിക്കുന്നത്. രേവതി പിള്ള, ധ്യാന്‍ ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്,ലാല്‍, രഞ്ജി പണിക്കര്‍,റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ,നന്ദു, അനുരാജ്, ഇടവേള ബാബു, ധ്യാന്‍ ശ്രീനിവാസന്‍,ലാല്‍, രഞ്ജി പണിക്കര്‍, റാഫി, ബാബു ആന്റണി, നന്ദു, അനുരാജ്, ഇടവേള ബാബു, വിനീത് ചാക്യാര്‍, ശ്രീകാന്ത് വെട്ടിയാര്‍, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ജിന്റോ ജോര്‍ജ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ജസ്റ്റിന്‍ വര്‍ഗീസും എഡിറ്റിങ് അഭിനവ് സുന്ദര്‍ നായ്ക്കും കൈകാര്യം ചെയ്യുന്നു . സെന്‍ട്രല്‍ പിക്ച്ചേഴ്സ് ചിത്രം തിയറ്ററില്‍ എത്തിക്കും.

‘പഞ്ചവത്സര പദ്ധതി’ എന്ന ചിത്രത്തിലെ പുതിയ ഗാനം ‘മാലോകം മാറുന്നേ…’

സിജു വില്‍സണ്‍ നായകനായെത്തുന്ന ‘പഞ്ചവത്സര പദ്ധതി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകര്‍ക്കരികില്‍. ‘മാലോകം മാറുന്നേ…’ എന്നു തുടങ്ങുന്ന ഗാനത്തിന് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ആണ് വരികള്‍ കുറിച്ചത്. ഷാന്‍ റഹ്‌മാന്‍ ഈണമൊരുക്കിയ ഗാനം ജോബ് കുര്യന്‍ ആലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. പി.ജി.പ്രേംലാല്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘പഞ്ചവത്സര പദ്ധതി’. കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ കെ.ജി.അനില്‍കുമാര്‍ ചിത്രം നിര്‍മിച്ചിരിക്കുന്നു. സാമൂഹിക ആക്ഷേപഹാസ്യത്തിലൂടെ കഥ പറയുന്ന ചിത്രമാണിത്. സജീവ് പാഴൂരിന്റേതാണു തിരക്കഥയും സംഭാഷണവും. പുതുമുഖം കൃഷ്ണേന്ദു.എ.മേനോന്‍ ആണ് ‘പഞ്ചവത്സര പദ്ധതി’യിലെ നായിക. പി.പി.കുഞ്ഞികൃഷ്ണന്‍, നിഷ സാരംഗ്, സുധീഷ്, രഞ്ജിത് മണംബ്രക്കാട്ട്, മുത്തുമണി, വിജയകുമാര്‍, ചെമ്പില്‍ അശോകന്‍, ബിനോയ് നമ്പാല, ഹരീഷ് പേങ്ങന്‍,സിബി തോമസ്, ജിബിന്‍ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി.പി.എം തുടങ്ങിയവരും വേഷമിടുന്നുണ്ട്.

അല്‍ഫോണ്‍സ് പുത്രന്‍ അവതരിപ്പിക്കുന്ന ചിത്രം ‘കപ്പ്’

അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും എയ്ഞ്ചലീന മേരിയും നിര്‍മ്മിച്ച് അല്‍ഫോണ്‍സ് പുത്രന്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ‘കപ്പ്’. മാത്യു തോമസ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജു വി സാമുവല്‍ ആണ്. ചിത്രത്തിലെ ഒരു വീഡിയോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. വേഗമേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. സംഗീതം പകര്‍ന്നിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ഷാന്‍ റഹ്‌മാന്‍ ആണ്. ബാഡ്മിന്റണ്‍ പശ്ചാത്തലമാക്കുന്ന ചിത്രമായ കപ്പിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. സ്പോര്‍ട്സ്മാന്‍ ആകണം എന്ന ചിന്തയില്‍ ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണിത്. ബാഡ്മിന്റണ്‍ ഗെയിമില്‍ പ്രതീക്ഷയോടെ മുന്നേറുന്ന വെള്ളത്തൂവല്‍ ഗ്രാമത്തിലെ പതിനാറുകാരന്‍ നിധിന്റെ കഥയാണ് കപ്പ്. നിധിന്‍ എന്ന കഥാപാത്രമായി മാത്യു തോമസ് വേഷമിടുമ്പോള്‍ ബാബു എന്ന അച്ഛന്‍ കഥാപാത്രത്തെ ഗുരു സോമസുന്ദരവും അമ്മയായി തുഷാര പിള്ളയും ചേച്ചി ആയി മൃണാളിനി സൂസന്‍ ജോര്‍ജ്ജും എത്തുന്നു. കഥയില്‍ നിധിന് ഏറ്റവും വേണ്ടപ്പെട്ട ആള്‍ ആരാണെന്നു ചോദിച്ചാല്‍, അത് ബേസില്‍ ജോസഫ് അവതരിപ്പിക്കുന്ന റനീഷ് എന്ന കഥാപാത്രമാണ്. മുഴുനീള കഥാപത്രമായി ബേസില്‍ എത്തുമ്പോള്‍ വളരെ പ്രധാപ്പെട്ട വ്യത്യസ്തമായ റോളില്‍ നമിത പ്രമോദും കൂട്ടുകാരന്റെ വേഷത്തില്‍ കാര്‍ത്തിക് വിഷ്ണുവും കേന്ദ്ര കഥാപാത്രങ്ങള്‍ ആകുന്നു. അനിഖ സുരേന്ദ്രനും പുതുമുഖം റിയ ഷിബുവുമാണ് നായികമാരായി എത്തുന്നത്.

അപര്‍ണ മള്‍ബറിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന
‘മോണിക്ക ഒരു എ ഐ സ്റ്റോറി’

ഇന്‍ഫ്ലുവന്‍സറും മുന്‍ ബിഗ് ബോസ് താരവുമായ അപര്‍ണ മള്‍ബറിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ‘മോണിക്ക ഒരു എ ഐ സ്റ്റോറി’ എന്ന സിനിമയുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. സാംസ് പ്രൊഡക്ഷന്റെ ബാനറില്‍ എഴുത്തുകാരനും പ്രവാസിയുമായ മന്‍സൂര്‍ പള്ളൂര്‍ നിര്‍മ്മിച്ച് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എ ഐ സാങ്കേതികവിദ്യയേയും കഥാപാത്രത്തെയും ഒരു കഥയിലൂടെ സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സിനിമയാണ് മോണിക്ക. ഇന്ത്യയിലെ ആദ്യ എഐ തീം സിനിമയ്ക്കായി ”മോണിക്ക ഒരു അശ സ്റ്റോറി”യെ ഇന്ത്യന്‍ സര്‍ക്കാരിന്റെ അശ പോര്‍ട്ടല്‍ അംഗീകരിച്ചിട്ടുണ്ടെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അപര്‍ണ്ണയെ കൂടാതെ മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ബാലതാരം ശ്രീപത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നു. നിലവില്‍ ഇംഗ്ലീഷ് പഠിപ്പിച്ചും ഫോട്ടോ ഷൂട്ടുകളുമൊക്കെയായി സജീവമായ അപര്‍ണ, ചലച്ചിത്ര രംഗത്തേക്ക് കടന്നിരിക്കുകയാണ്. ആദ്യമായി ഒരു മലയാള സിനിമയില്‍ കേന്ദ്ര കഥാപാത്രമായും, ഗായികയായും അരങ്ങേറുകയാണ് ഈ ചിത്രത്തിലൂടെ അപര്‍ണ. നിര്‍മ്മാതാവ് മന്‍സൂര്‍ പള്ളൂരും, സംവിധായകന്‍ ഇ.എം അഷ്റഫും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സിനി അബ്രഹാം, മണികണ്ഠന്‍, കണ്ണൂര്‍ ശ്രീലത, അജയന്‍ കല്ലായ്, അനില്‍ ബേബി, ആല്‍ബര്‍ട്ട് അലക്സ് ,ശുഭ കാഞ്ഞങ്ങാട് ,പി കെ അബ്ദുള്ള, പ്രസന്നന്‍ പിള്ള, വിശ്വനാഥ്, ആനന്ദജ്യോതി ,ഷിജിത്ത് മണവാളന്‍, ഹരി കാഞ്ഞങ്ങാട്, വിഞ്ചു വിശ്വനാഥ്, പ്രീതി കീക്കാന്‍, ആന്‍മിരദേവ്, ഹാതിം,അലന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നജീം അര്‍ഷാദ് , യര്‍ബാഷ് ബാച്ചു, അപര്‍ണ എന്നിവരാണ് ചിത്രത്തിലെ ഗായകര്‍.

സജു വർഗീസ് (ലെൻസ്മാൻ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments