Saturday, December 28, 2024
Homeസിനിമവിട പറയാന്‍ മനസില്ല സാറെ... ക്ഷമിക്കുക : കമൽ ഹാസൻ.

വിട പറയാന്‍ മനസില്ല സാറെ… ക്ഷമിക്കുക : കമൽ ഹാസൻ.

എഴുത്തുകാരനാകാൻ ആ​ഗ്രഹിക്കുന്നവരാകട്ടെ എഴുത്തുകാരനെന്ന് തന്നെത്താൻ വിചാരിക്കുന്നവരാകട്ടെ എഴുത്തുകാരൻ എന്ന് അം​ഗീകരിക്കപ്പെട്ടവരാകട്ടെ അവരെല്ലാവർക്കും എം ടി വാസുദേവൻ സാറിന്റെ എഴുത്തുകളെ ഓർക്കുമ്പോൾ ഉണ്ടാവുന്ന വികാരങ്ങൾ പലതരത്തിൽപ്പെട്ടതാണ്. ബഹുമാനവും അസൂയയും ഭയവും സ്‌നേഹവും തോന്നും. പത്തൊമ്പതാം വയസിൽ കന്യാകുമാരി സിനിമയിൽ അഭിനയിക്കുമ്പോൾ‌ എം ടിയുടെ വലിപ്പം മനസിലായിരുന്നില്ല. അതിനുശേഷം നിർമാല്യം കണ്ടു. എനിക്ക് സിനിമയോടുള്ള പ്രേമത്തെ അ​ഗ്നികുണ്ഡമാക്കിയത് നിർമാല്യമാണ്.

എന്നെ സംബന്ധിച്ചിടത്തോളം സത്യജിത് റേ, ശ്യാം ബെന​ഗൽ, എംടി , ​ഗിരീഷ് കർണാട് എല്ലാം സഹോദരന്മാരാണ്. നോവലിസ്റ്റ്, എഡിറ്റർ, തിരക്കഥാക-ൃത്ത് എല്ലാ രം​ഗങ്ങളിലും വിജയിച്ച എഴുത്തുകാരനാണ് എം ടി. വിജയിച്ചത് അദ്ദേഹം മാത്രമല്ല, മലയാളികളും മലയാളത്തിലെ എഴുത്തുലോകവും സിനിമയുമാണ്. വിട പറയുന്നത്‌ ആ വലിയ മനുഷ്യത്വമാണ്. എം ടി തന്റെ സാഹിത്യങ്ങളിലൂടെ ഇനിയും പല നൂറ്റാണ്ടുകൾ നമുക്കൊപ്പവും നമുക്കുശേഷവും ജീവിച്ചിരിക്കും. വിട പറയാൻ മനസില്ല സാറെ… ക്ഷമിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments