Tuesday, June 17, 2025
Homeസിനിമമഹാരാജയെ വിജയിപ്പിച്ച പ്രേക്ഷകർക്ക് നന്ദി' : വിജയ് സേതുപതി.

മഹാരാജയെ വിജയിപ്പിച്ച പ്രേക്ഷകർക്ക് നന്ദി’ : വിജയ് സേതുപതി.

‘മഹാരാജയ്ക്ക്’ കേരളത്തിലെ പ്രേക്ഷകർ നൽകിയ വരവേൽപ്പിന്‌ നന്ദി പറഞ്ഞ് വിജയ് സേതുപതി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ മഹാരാജ ചിത്രത്തിന്റെ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജയ് സേതുപതി.

നൂറു തിയേറ്ററുകളിൽ ആദ്യ വാരം റിലീസ് ചെയ്ത ചിത്രം  രണ്ടാം വാരത്തിൽ നൂറ്റി എഴുപത്തി അഞ്ചിൽ പരം തിയേറ്ററുകളിലാണ് വിജയകരമായി പ്രദർശനം തുടരുന്നത്.

ചിത്രത്തിന്റെ സംവിധായകൻ നിതിലൻ സാമിനാഥൻ, പ്രൊഡ്യൂസർ സുധൻ സുന്ദരം, കേരളാ ഡിസ്ട്രിബൂട്ടർ ഹരീന്ദ്രൻ എന്നിവരും പ്രെസ്സ് മീറ്റിൽ സംസാരിച്ചു. ചിത്രത്തിന്റെ തിരക്കഥയാണ്‌ തന്നെ കൂടുതൽ ആകർഷിച്ചതെന്ന് മമ്‌താ മോഹൻദാസ്‌ പറഞ്ഞു.

അനുരാഗ് കശ്യപ് വില്ലൻ വേഷത്തിലെത്തുന്ന  മഹാരാജായുടെ  രചനയും സംവിധാനവും നിതിലൻ സാമിനാഥനാണ്‌. ചിത്രത്തിൽ നട്ടി, ഭാരതിരാജ, അഭിരാമി, സിംഗംപുലി, കൽക്കി എന്നിവരും അഭിനയിച്ചിട്ടുണ്ട്‌.

പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറിൽ സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ് നിർമ്മാണം. സംഗീതം: ബി അജനീഷ് ലോക്നാഥ്, പിആർഒ : പ്രതീഷ് ശേഖർ, എ വി മീഡിയാസ് കൺസൾട്ടൻസി ത്രൂ ശ്രീ പ്രിയ കാമ്പൈൻസ് ആണ് കേരളത്തിൽ മഹാരാജ തിയേറ്ററുകളിലെത്തിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ