Monday, January 6, 2025
Homeഅമേരിക്കവെരി റവ. ജോർജ് പൗലോസ് കോർഎപ്പിസ്കോപ്പയുടെ സപ്തതിയാഘോഷം ഒക്ടോബർ 19 ശനിയാഴ്ച‌

വെരി റവ. ജോർജ് പൗലോസ് കോർഎപ്പിസ്കോപ്പയുടെ സപ്തതിയാഘോഷം ഒക്ടോബർ 19 ശനിയാഴ്ച‌

രാജു മൈലപ്രാ

കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷമായി ടാമ്പാ സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ്‌ പള്ളി വികാരിയായി സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്ന ബഹുമാനപ്പെട്ട ജോർജ് പൗലോസ് കോർഎപ്പിസ്കോപ്പയുടെ എഴുപതാം ജന്മദിനം ഇടവകയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിക്കുന്നു.

ഒക്ടോബർ 19 ശനിയാഴ്ച‌ രാവിലെ ഒമ്പത് മണിക്ക് വിശുദ്ധ കുർബാനാനന്തരം ചേരുന്ന അനുമോദന സമ്മേളനത്തിൽ വിവിധ സാമുദായിക, സാംസ്‌കാരിക, സാമൂഹ്യ, സംഘടനാ നേതാക്കന്മാർ ആശംസകൾ അർപ്പിക്കും.

സ്വന്തം ജന്മദേശത്തും, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും, വിവിധ ലോക രാഷ്ട്രങ്ങളിലും സേവനം അനുഷ്ഠിക്കുന്നതിനുള്ള അപൂർവ്വ അവസരം ലഭിച്ചിട്ടുള്ള ജോർജ് പൗലോസ് കോർഎപ്പിസ്കോപ്പ സഭയുടേയും, സമൂഹത്തിൻ്റേയും ആദരവും അംഗീകാരവും നേടിയ ഒരു വിശിഷ്ട വ്യക്തിത്വത്തിനുടമയാണ്.

ഓർത്തഡോക്സ് സഭയോടുള്ള കൂറും വിശ്വാസവും എക്കാലവും പുലർത്തുന്ന ജോർജ് പൗലോസ് കോർപ്പിസ്കോപ്പ, മറ്റ് സഹോദരീ സഭകളോടും, സാമുദായിക, സാംസ്കാരിക സംഘടനകളോടും സൗഹാർദ്ദപരമായ ഒരു സമീപനമാണ് സ്വീകരിച്ചുപോരുന്നത്.

അനുമോദന യോഗത്തിനുശേഷം സ്നേഹവിരുന്നോടുകൂടി സമ്മേളനം സമാപിക്കും.

കൂടുതൽ വിവരങ്ങൾക്ക്: മനോജ് മാക്‌സ് (ട്രഷറർ) 813 919 9797, ടിറ്റോ ജോൺ (സെക്രട്ടറി) 813 408 3777.

Adress: St. Gregorios Orthodox Church, 11407 Jefferson Road, Thonotosassa, FL 33592.

വാർത്ത: രാജു മൈലപ്രാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments