Sunday, November 24, 2024
Homeഅമേരിക്കതോക്കുകളും ,57,000 ഡോളർ വിലമതിക്കുന്ന അടിവസ്ത്രങ്ങളും മോഷ്ടിച്ച കേസിൽ 4 പ്രതികൾ അറസ്റ്റിൽ

തോക്കുകളും ,57,000 ഡോളർ വിലമതിക്കുന്ന അടിവസ്ത്രങ്ങളും മോഷ്ടിച്ച കേസിൽ 4 പ്രതികൾ അറസ്റ്റിൽ

-പി പി ചെറിയാൻ

ഓസ്റ്റിൻ (ടെക്‌സസ്): ഓസ്റ്റിനിൽ തോക്കുകളും ,57,000 ഡോളർ വിലമതിക്കുന്ന അടിവസ്ത്രങ്ങളും ഉൾപ്പെടെ ഒരു ഡസനിലധികം മോഷണങ്ങളുമായി ബന്ധപ്പെട്ട് നാല് പേരെ ഒക്ടോബർ 30 നു അറസ്റ്റ് ചെയ്തതായി ഓസ്റ്റിൻ പോലീസ് അറിയിച്ചു.

2024 സെപ്തംബർ ആദ്യം, ഓസ്റ്റിൻ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് (എപിഡി) നോർത്ത് മെട്രോ ടാക്‌റ്റിക്കൽ റെസ്‌പോൺസ് യൂണിറ്റ് സംഘടിത റീട്ടെയിൽ മോഷണ അന്വേഷണം ആരംഭിച്ചതായി ഓസ്റ്റിൻ പോലീസ് പറഞ്ഞു.വിക്ടോറിയ സീക്രട്ടിലെ ഒരു അന്വേഷകൻ കമ്പനിക്ക് കാര്യമായ നഷ്ടം വരുത്തിയ ഒരു ഡസനിലധികം മോഷണങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ തിരിച്ചറിഞ്ഞു.സെൻട്രൽ ടെക്‌സസിൽ ഉടനീളമുള്ള കൂടുതൽ മോഷണങ്ങളിലും ഇതേ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ട്.

സോഫിയ ഹെർണാണ്ടസ്, 20, ആഞ്ചെലിക്ക ഷാവേസ്, 24, ജോ ഗാർസിയ, 37, ലിസ വാസ്‌ക്വസ്, 30 – എല്ലാവരും ഓസ്റ്റിനിൽ നിന്നുള്ളവരാണ് – മോഷണവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക്അറസ്റ്റിലായത്.രണ്ട് റെസിഡൻഷ്യൽ സെർച്ച് വാറൻ്റുകളും അന്വേഷണ ഉദ്യോഗസ്ഥർ നടത്തി. 40-ലധികം വ്യത്യസ്ത ചില്ലറ വ്യാപാരികളുടെ മോഷ്ടിച്ച ചില്ലറ ചരക്കുകളുടെ രണ്ടായിരത്തിലധികം മോഷണ വസ്തുക്കൾ ഉദ്യോഗസ്ഥർ കണ്ടെത്തി.

ഏകദേശം 57,000 ഡോളറാണ് ഈ ചരക്കിൻ്റെ വിലയെന്ന് പോലീസ് പറഞ്ഞു. പരിശോധനയിൽ മോഷണം പോയ തോക്കും കണ്ടെടുത്തു.

മോഷണങ്ങളെ കുറിച്ച് ഏതെങ്കിലും വിവരമുള്ളവർ austincrimestoppers.org സന്ദർശിച്ചോ 512-472-8477 എന്ന നമ്പറിൽ വിളിച്ചോ ക്യാപിറ്റൽ ഏരിയ ക്രൈം സ്റ്റോപ്പേഴ്സ് പ്രോഗ്രാമിലൂടെ അറിയിക്കേണ്ടതാണ്

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments