Thursday, May 21, 2026
Homeകായികംധോണി ചെന്നൈയിൽ തുടരും, രോഹിത് മുംബൈയിൽ, സഞ്ജു ഉൾ‌പ്പെടെ 6 താരങ്ങളെ നിലനിർത്തി രാജസ്ഥാൻ റോയൽസ്.

ധോണി ചെന്നൈയിൽ തുടരും, രോഹിത് മുംബൈയിൽ, സഞ്ജു ഉൾ‌പ്പെടെ 6 താരങ്ങളെ നിലനിർത്തി രാജസ്ഥാൻ റോയൽസ്.

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025 മെ​ഗാലേലത്തിന് മുമ്പായി ടീമുകളുടെ റീടെൻഷൻ ലിസ്റ്റ് പുറത്തുവന്നു. സഞ്ജു സാംസൺ ഉൾപ്പടെ ആറ് താരങ്ങളെയാണ് രാജസ്ഥാൻ റോയൽസ് നിലനിർത്തിയിരിക്കുന്നത്. യശസ്വി ജയ്സ്വാൾ, ധ്രൂവ് ജുറേൽ, ഷിമ്രോൺ‌ ഹെറ്റ്മയർ, സന്ദീപ് ശർമ എന്നിവർ രാജസ്ഥാൻ റോയൽസിൽ തുടരും. ജോസ് ബട്ലർ, യൂസ്വേന്ദ്ര ചാഹൽ, ട്രെന്റ് ബോൾട്ട്, രവിചന്ദ്രൻ അശ്വിൻ എന്നിവരെ രാജസ്ഥാൻ നിലനിർത്തിയില്ല എന്നതാണ് ശ്രദ്ധേയം.

താരലേലത്തിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അഞ്ച് താരങ്ങളെ നിലനിര്‍ത്തി . നാല് കോടി പ്രതിഫലത്തില്‍ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ടീമില്‍ തുടരും. ഒഴിവാക്കുമെന്ന് കരുതപ്പെട്ടിരുന്ന രവീന്ദ്ര ജഡേജയെ 18 കോടിക്കും ചെന്നൈ നിലനിര്‍ത്തി. റുതുരാജ് ഗെയ്കവാദ് (18 കോടി), മതീഷ പതിരാന (13), ശിവം ദുബെ (12) എന്നിവരെയാണ് ചെന്നൈ നിലനിര്‍ത്തിയ മറ്റുതാരങ്ങള്‍.

മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയെ ടീമില്‍ നിലനില്‍ത്തി മുംബൈ ഇന്ത്യന്‍സ്. രോഹിത് ഉള്‍പ്പെടെ അഞ്ച് പേരെയാണ് മുംബൈ നിര്‍ത്തിയത്. 16.30 കോടിക്കാണ് രോഹിത്തിനെ മുംബൈ നിലനിര്‍ത്തിയത്. ജസ്പ്രിത് ബുമ്ര (18 കോടി), സൂര്യകുമാര്‍ യാദവ് (16.35 കോടി), ഹാര്‍ദിക് പാണ്ഡ്യ (16.5 കോടി) തിലക് വര്‍മ (8 കോടി) എന്നിവരും ടീമില്‍ തുടരും.
രാജസ്ഥാൻ ക്യാപ്റ്റന‍് സഞ്ജു സാംസണെ 18 കോടി രൂപയ്ക്കാണ് ടീം നിലനിർത്തിയത്. യശസ്വി ജയ്സ്വാളിനും 18 കോടി രൂപ ലഭിക്കും. റിയാൻ പരാ​ഗിനും ധ്രുവ് ജുറേലിനും 14 കോടി രൂപ വീതം ലഭിക്കും. ഷിമ്രോൺ ഹിറ്റ്മയറിനെ 11 കോടി രൂപയ്ക്ക് രാജസ്ഥാൻ നിലനിർത്തി.

രാജസ്ഥാന്‍ റോയല്‍സ് : സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ധ്രൂവ് ജുറേൽ, ഷിമ്രോൺ ഹെറ്റ്മയർ, സന്ദീപ് ശർമ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com