അർക്കൻസാസ്: അർക്കൻസാസിലെ ഫോർഡിസിലെ മാഡ് ബുച്ചർ ഗ്രോസറി സ്റ്റോറിൽ വെള്ളിയാഴ്ച രാവിലെയുണ്ടായ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് നിയമപാലകരും ഉൾപ്പെടെ 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അർക്കൻസാസ് സ്റ്റേറ്റ് പോലീസ് അറിയിച്ചു..
“ഇന്ന് ഏകദേശം 11:30 ന്, ഫോർഡൈസിലെ മാഡ് ബുച്ചർ പലചരക്ക് കടയിലാണ് വെടിവെയ്പുണ്ടായത് വിവരം ലഭിച്ചതിനെ തുടർന്ന് അർക്കൻസാസ് സ്റ്റേറ്റ് പോലീസ് സ്ഥലത്തെത്തി ,” “ആകെ ഒമ്പത് സിവിലിയന്മാർ വെടിയേറ്റു, രണ്ട് പേർ കൊല്ലപ്പെട്ടുറ്റു,വെടിയേറ്റയാളെന്ന് സംശയിക്കുന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും കസ്റ്റഡിയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ട്രാവിസ് “ജോയി” പോസി എന്ന് സംശയിക്കുന്ന വെടിയേറ്റയാളെ സംസ്ഥാന പോലീസ് പിന്നീട് തിരിച്ചറിഞ്ഞു. , പോസിക്കെതിരെ മൂന്ന് ഫസ്റ്റ് ഡിഗ്രി കൊലപാതകങ്ങൾ ചുമത്തിയിട്ടുണ്ട്. എഎസ്പി പിന്നീട് വാർത്താക്കുറിപ്പിൽ ഇക്കാര്യം സ്ഥിരീകരിച്ചു.
റോഡ്രിഗസ് ഒരു പെട്രോൾ സ്റ്റേഷനിലേക്ക് എത്തിയതായിരുന്നു , സംശയിക്കുന്നയാൾ വെടിയുതിർക്കാൻ തുടങ്ങിയതിന് തൊട്ടുപിന്നാലെ, സംഭവസ്ഥലത്ത് നിന്ന് ആളുകൾ ഓടുന്നത് റോഡ്രിഗസ് കണ്ടു. തുടർന്ന് സൈറണുകൾ കേട്ട് ആംബുലൻസുകളും പോലീസും സംഭവസ്ഥലത്ത് എത്തുന്നത് കണ്ടു.
മാഡ് ബുച്ചർ പലചരക്ക് കടയുടെ മുൻവശത്തെ ജനാലകൾ വെടിയേറ്റ് തകർന്നതായി റോഡ്രിഗസ് പറയുന്നു.
ഒരാൾ വെടിയുണ്ടയുമായി കടയിലേക്ക് വരികയും പോലീസുമായുള്ള വെടിവയ്പിൽ കലാശിക്കുകയും ചെയ്തു.മാഡ് ബുച്ചറിലെ മീറ്റ് മാനേജർ മാത്യു പറഞ്ഞു
ഫോർഡിസിലെ “ദുരന്തമായ വെടിവയ്‌പ്പിനെക്കുറിച്ച്” തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും സംഭവസ്ഥലത്ത് സംസ്ഥാന പോലീസുമായി “നിരന്തര സമ്പർക്കം പുലർത്തുന്നുണ്ടെന്നും”അർക്കൻസാസ് ഗവർണർ സാറ ഹക്കബീ സാൻഡേഴ്‌സ് പറഞ്ഞു, “എൻ്റെ പ്രാർത്ഥനകൾ ഇരകൾക്കൊപ്പമാണ്,” ഗവർണർ സാറാ ഹക്കബി സാൻഡേഴ്‌സ് പ്രസ്താവനയിൽ പറഞ്ഞു.