വിശ്വ സാഹിത്യത്തിലെ ഫ്രഞ്ച് എഴുത്തുകാരനായ അലക്സാണ്ടർ ഡൂമോയുടെ ഫ്രഞ്ച് സാഹിത്യത്തിലെ വിഖ്യാതമായ “മോണ്ടി ക്രിസ്റ്റോ പ്രഭു” എന്ന ക്ലാസിക്ക് നോവൽ, മലയാളി മനസ്സ് വിഷ്വൽ മീഡിയ പ്രേക്ഷകർക്കായി ജനുവരി ആദ്യ വാരം മുതൽ വിഷ്വൽ രൂപത്തിൽ എത്തുന്നു. 150 കൊല്ലങ്ങൾക്കുമുൻപ് എഴുതപ്പെട്ടതാണെങ്കിലും ഈ നോവലിലെ സ്ഥലങ്ങളും രാജ്യങ്ങളും ചരിത്രപരമായി പ്രാധാന്യമുള്ളവയും, യഥാർഥത്തിൽ ഇന്നും നിലനിൽക്കുന്നവയുമാണ്.
ഫ്രഞ്ച് ചരിത്രത്തിന്റെ നിർണ്ണായകമായ ഒരു കാലഘട്ടത്തിൽ നെപ്പോളിയൻ ബോണപ്പാർട്ടിനേയും, അദ്ദേഹത്തിന് അനുകൂലമായും പ്രതികൂലമായും പൊരുതിയവരേയും ചുറ്റിപ്പറ്റിയാണ് ഇതിലെ കഥ നീങ്ങുന്നത്. പ്രണയവും, ചതിയും, സാഹസവും, സംഘർഷഭരിതമായ പോരാട്ടങ്ങളും അന്തിമ വിജയവുമെല്ലാം ഈ നോവലിനെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നു.
എൻ. മൂസക്കുട്ടി മലയാളത്തിൽ സംഗൃഹീത പുനരാഖ്യാനം നിർവ്വഹിച്ച ഈ നോവലിനെ വിഷ്വൽ രൂപത്തിൽ വോയ്സ് ഓവർ നൽകി അണിയിച്ചൊരുക്കുന്നത് മലയാളി മനസ്സ് ഗ്രാഫിക്ക് ഡിസൈനർ സിസി ബിനോയ് ആണ്. ഇതിന് അതിമനോഹരമായ എഡിററിംഗ് നിർവ്വഹിച്ചിരിക്കുന്നത് ഡോൺ ബിനോയ്
കാത്തിരിക്കുക … ജനുവരി ആദ്യവാരം മുതൽ മലയാളി മനസ്സ് വിഷ്വൽ മീഡിയയിൽ ആരംഭിക്കുന്നു. ….. “മോണ്ടി ക്രിസ്റ്റോ പ്രഭു”