Saturday, July 20, 2024
Homeഅമേരിക്ക🌺 ശുഭദിനം 🌺 - 2024 | ജൂൺ 12 | ബുധൻ ✍ അർച്ചന...

🌺 ശുഭദിനം 🌺 – 2024 | ജൂൺ 12 | ബുധൻ ✍ അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

“ഒരു വഴി നിങ്ങൾക്കു മുമ്പിൽ അടഞ്ഞു പോകുമ്പോൾ
ആയിരം വഴികൾ തുറന്നുവരുന്നുണ്ട്.
അത് കാണാനുള്ള ക്ഷമ ഉണ്ടായാൽ മാത്രം മതി.
ലോകരെല്ലാം നിങ്ങളെ ആക്ഷേപിച്ചാലും,
നിങ്ങളെ തള്ളിപ്പറഞ്ഞാലും,
പരാജയങ്ങൾകൊണ്ട് നിങ്ങളെ കരുത്തനാക്കിയ,
നിങ്ങളെ ആവശ്യമുള്ള പ്രകൃതി, നിങ്ങൾക്കുള്ള
പുതിയ വിഭവങ്ങളുമായി കാത്തിരിക്കും.”

രവീന്ദ്രനാഥ ടാഗോർ

ഓരോ വ്യക്തി ജീവിതങ്ങളിലും ഇടക്കിടക്ക് ഡിപ്രഷൻ മനസ്സിൽ കയറിക്കൂടാത്തവരായി ആരുമില്ല. ചിലർക്ക് ടെൻഷനടിക്കാൻ നിസ്സാര കാര്യം മതി. പിന്നെ ഒറ്റയ്ക്കിരുന്ന് ചിന്തിച്ചു ചിന്തിച്ചു കാടു കയറും.

പലരും പലതരത്തിലുള്ള പോംവഴികളും കണ്ടെത്തും. ചിലർ പാട്ടുകൾ കേട്ട് അതിൽ മുഴുകിയിരിക്കും, ചിലർ യാത്രകൾ ചെയ്ത് മനസ്സിനെ പാകപ്പെടുത്തും , ചിലർ ദൈവത്തിങ്കലേക്കു സകലവും സമർപ്പിക്കും. മറ്റു ചിലരാണെങ്കിലോ സുഹൃത്തുക്കളിലേക്ക് കൂടുതൽ ഇടപെഴകും.

എന്തെങ്കിലും പ്രശ്നങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ വന്നണയുമ്പോൾ, അല്ലെങ്കിൽ ഏറെ പ്രിയപെട്ടവരുമായി വഴക്കിട്ടു മാറി നിൽക്കുമ്പോൾ,കടം കയറി നിൽക്കുമ്പോൾ എല്ലാം ആദ്യം മനസിലേക്ക് വരുന്നൊരു ചിന്തയാണ് അയ്യോ എനിക്ക് ആരുമില്ലേ, എന്റെ വിഷമങ്ങൾ ദൈവം കേൾക്കുന്നില്ലേ, കാണുന്നില്ലേയെന്നൊക്കെ ചിന്തിക്കും.

അതെല്ലാം കാരണങ്ങളുടെ മറ്റൊരു വശം ആണെങ്കിലും ഇതിലൊന്നും പെടാത്ത ഒരുകൂട്ടം ആളുകളുണ്ട് നമുക്കിടയിലുണ്ട്. ഏറെ സ്നേഹം മാത്രം മനസ്സിൽ സൂക്ഷിച്ചു വെച്ചുകൊണ്ട് ജീവിക്കുന്നവരായിരിക്കും ചിലപ്പോൾ ചില വ്യക്തികളോട് സംസാരിക്കുമ്പോൾ പറയുന്നത് കേൾക്കാം “എനിക്ക് ആരോടും ദേഷ്യമോ മറ്റൊന്നോ ഇല്ല എല്ലാവരോടും സ്നേഹം മാത്രമാണ് “എന്നൊക്കെ

ഒരാളെ കേൾക്കുവാൻ മനസ്സ് കൊടുക്കുക പരാതി പറയാനോ സങ്കടം പറയാനോ ചേർത്ത് പിടിക്കാനോ കണ്ണീരൊപ്പാനോ പറയുന്നതൊക്കെ കാതോർത്ത് ഇരിക്കാണോ ഒരാൾ ഉണ്ടാവുക എന്നതിനേക്കാൾ വലിയൊരു മരുന്നില്ല ഏതൊരു പ്രശ്നത്തിനും. ക്ഷമിക്കാം, കേൾക്കാം, സ്നേഹിക്കാം.

ഏവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments