Monday, October 28, 2024
Homeഅമേരിക്കസീറോമലബാർ ഫാമിലി കോൺഫറൻസിന്റെ രജിസ്റ്റ്രേഷൻ കിക്ക് ഓഫ് പാറ്റേഴ്‌സൺ, ലോങ്ങ് ഐലൻഡ് ദേവാലയങ്ങളിൽ

സീറോമലബാർ ഫാമിലി കോൺഫറൻസിന്റെ രജിസ്റ്റ്രേഷൻ കിക്ക് ഓഫ് പാറ്റേഴ്‌സൺ, ലോങ്ങ് ഐലൻഡ് ദേവാലയങ്ങളിൽ

ജോസ് മാളേയ്ക്കൽ

ഫിലഡൽഫിയ: ചിക്കാഗൊ സീറോമലബാർ രൂപതയുടെ നേതൃത്വത്തിൽ 2024 സെപ്റ്റംബർ 27 മുതൽ 29 വരെ ദേശീയ തലത്തിൽ ഫിലാഡൽഫിയയിൽ നടക്കുന്ന സീറോമലബാർ കുടുംബസംഗമത്തിന്റെ രജിസ്റ്റ്രേഷൻ കിക്ക് ഓഫ് സെ. ജോർജ് പാറ്റേഴ്‌സൺ, സെ. മേരീസ് ലോങ്ങ് ഐലൻഡ് എന്നീ സീറോമലബാർ ദേവാലയങ്ങളിൽ നിർവഹിക്കപ്പെട്ടു.

പാറ്റേഴ്‌സൺ സെ. ജോർജ് സീറോമലബാർ ദേവാലയത്തിൽ ആഗസ്റ്റ് 25 ഞായറാഴ്ച്ച ദിവ്യബലിക്കുശേഷം നടന്ന രജിസ്ട്രേഷൻ കിക്ക് ഓഫിൽ കൈക്കാരന്മാരായ സെബാസ്റ്റ്യൻ ടോം, സാബു തോമസ്, ആൽബിൻ തോമസ്, എസ്. എം. സി. സി ഭാരവാഹികളായ എൽസൺ തോമസ്, ലോറൻസി ഉലഹന്നാൻ, ഫ്രാൻസിസ് പള്ളുപേട്ട, വർഗീസ് ഉലഹന്നാൻ, ഫിലാഡൽഫിയാ സീറോമലബാർ പള്ളിയിൽനിന്നുള്ള കോൺഫറൻസ് ഭാരവാഹികളായ ജോർജ് വി. ജോർജ്, ജോജോ കോട്ടൂർ, ജയ്ബി ജോർജ് എന്നിവരുടെ സാന്നിധ്യത്തിൽ ജോയി ചാക്കപ്പനിൽനിന്നും രജിസ്ട്രേഷൻ സ്വീകരിച്ചുകൊണ്ട് വികാരി റവ. ഫാ. സിമ്മി തോമസ് നിർവഹിച്ചു.

ബിഷപ് എമരിത്തൂസ് മാർ ജേക്കബ് അങ്ങാടിയത്ത് ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് സെ. മേരീസ് സീറോമലബാർ ദേവാലയത്തിൽ MSM രജിസ്ട്രേഷൻ കിക്ക് ഉത്ഘാടനം ചെയ്തു. ഇടവക വികാരി റവ. ഫാ. ജോൺസ്റ്റി തച്ചാറ, സഹവികാരി റവ. ഫാ. ജോബി ജോസഫ്, ഫാമിലി കോൺഫറൻസ് ചെയർപേഴ്സ‌ൺ ജോർജ്, മാത്യു സി.പി.എ., കമ്മിറ്റി അംഗങ്ങളായ സിബി ജോർജ്, ജറി കുരുവിള, കൈക്കാരന്മാരായ

കുര്യാക്കോസ് മണ്ണുപറംബിൽ, മാത്യു കൊച്ചുപുരക്കൽ, ഷിനോ കൊട്ടാരത്തിൽ, സിബി ജോർജ്, ഫാമിലി കോൺഫറൻസ് റീജിയണൽ കോർഡിനേറ്റർ ലാലി കളപ്പുരക്കൽ എന്നിവർ രജിസ്ട്രേഷൻ കിക്ക് ഓഫ് ചടങ്ങിൽ പങ്കെടുത്തു.

മാർ ജേക്കബ് അങ്ങാടിയത്ത് ഫാമിലി കോൺഫറൻസിന് എല്ലാവിധ ആശംസകളും അർപ്പിച്ചു. ചെയർപേഴ്‌സൺ ജോർജ് മാത്യു തന്റെ പ്രസംഗത്തിൽ ഇടവകയിലെ എല്ലാ സീറോമലബാർ വിശ്വാസികളെയും കുടുംബമേളയിലേക്കു സ്വാഗതം ചെയ്യുകയും, എല്ലാവരും നേരത്തെതന്നെ രജിസ്റ്റർ ചെയ്യേണ്ടതിൻറെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.

കൊവിഡ് മഹാമാരിക്കുശേഷം രൂപതയുടെ നേതൃത്വത്തിൽ സീറോമലബാർ ഇടവകകളുടെയും, മിഷനുകളുടെയും സഹകരണത്തോടെ ഫിലാഡൽഫിയയിൽ നടത്തപ്പെടുന്ന ഈ ദേശീയ കൂടുംബസംഗമം അമേരിക്കയിലെ ഒത്തുചേരലായിരിക്കും. സീറോമലബാർ ദേശീയകുടുംബസംഗമത്തിനും, എസ്. എം.സി രജതജൂബിലി ആഘോഷങ്ങൾക്കും സഭാപിതാക്കന്മാരും, വൈദികരും, സന്യസ്‌തരും, അത്മായനേതാക്കളും, അമേരിക്കയിലെ എല്ലാ ഇടവകകളിൽനിന്നുമുള്ള എല്ലാ കടുംബങ്ങളും പങ്കെടുക്കും.

മൂന്നുദിവസത്തെ സമ്മേളനത്തോടനുബന്ധിച്ച് എല്ലാദിവസവും ആഘോഷമായ ദിവ്യബലി, യുവജനസമ്മേളനം, മിസ് സീറോ പ്രിൻസ്, സീറോ ക്വീൻ സൗന്ദര്യ മൽസരം, ക്വയർ ഫെസ്റ്റ്, ബ്രിസ്റ്റോ സേവ്യർ, സുഷ്‌മാ പ്രവീൺ എന്നീ ഗായകർക്കൊപ്പം “പാടും പാതിരി” റവ. ഡോ. പോൾ പൂവത്തിങ്കൽ സി. എം. ഐ നയിക്കുന്ന സംഗീത നിശ, ബോളിവുഡ് പ്ലേബാക്ക് സിംഗർ ഡോ. വിനയ് ബനഡിക്ടിന്റെ ഗാനമേള, വൈവിദ്ധ്യമാർന്ന കലാപരിപാടികൾ, സെമിനാറുകൾ, ചർച്ചാസമ്മേളനങ്ങൾ, നസ്രാണിത്തനിമയിലുള്ള പൈതൃകഘോഷയാത്ര, 2024 ൽ വിവാഹജീവിതത്തിൻ്റെ 25/50 വർഷങ്ങൾ പിന്നിട്ട് ജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരെ ആദരിക്കൽ, മതാദ്ധ്യാപകസംഗമം, ബാങ്ക്വറ്റ്, വോളിബോൾ ടൂർണമെന്റ്, ഫിലാഡൽഫിയ സിറ്റി ടൂർ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

സീറോമലബാർ കത്തോലിക്കാ കോൺഗ്രസിൻ്റെ (എസ്. എം. സി. സി.) രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന മൂന്നുദിവസത്തെ സീറോമലബാർ കുടുംബസമ്മേളനത്തിൽ പങ്കെടുക്കാൻ ഒരാൾക്ക് ഭക്ഷണമുൾപ്പെടെ 150 ഡോളറും, നാലുപേരടങ്ങിയ ഫാമിലിക്ക് 500 ഡോളറുമാണൂ രജിസ്ട്രേഷൻ ഫീസ്.

കോൺഫറൻസിനു രജിസ്റ്റർ ചെയ്യുന്നതിനു ഓൺലൈൻ വഴിയുള്ള രജിസ്ട്രേഷൻ ആണ് ഏറ്റവും സ്വീകാര്യം. കോൺഫറൻസ് സംബന്ധിച്ച എല്ലാവിവരങ്ങളും ജൂബിലി വെബ്സൈറ്റിൽ ലഭ്യമാണ്.

വെബ്സൈറ്റ്: www.smccjubilee.org

ജോസ് മാളേയ്ക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments