Thursday, December 26, 2024
Homeഅമേരിക്കഫിലഡൽഫിയയിലെ ഫെയർമൗണ്ട് പാർക്കിൽ 'വധശിക്ഷ' രീതിയിലുള്ള കൊലപാതകങ്ങളിലെ പ്രതി അറസ്റ്റിൽ

ഫിലഡൽഫിയയിലെ ഫെയർമൗണ്ട് പാർക്കിൽ ‘വധശിക്ഷ’ രീതിയിലുള്ള കൊലപാതകങ്ങളിലെ പ്രതി അറസ്റ്റിൽ

നിഷ എലിസബത്ത് ജോർജ്

ഫിലഡൽഫിയ- ഫിലഡൽഫിയയിലെ ഫെയർമൗണ്ട് പാർക്കിലെ ഹിസ്റ്റോറിക്ക് പ്രോപ്രർറ്റിക്ക് സമീപം കഴിഞ്ഞയാഴ്ച നടന്ന വധശിക്ഷാ രീതിയിലുള്ള കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാത്രി ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഔപചാരികമായ കുറ്റം ചുമത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു.

ഫെബ്രുവരി 29 ന് ഫൗണ്ടൻ ഗ്രീൻ ഡ്രൈവിന് സമീപമുള്ള മൗണ്ട് പ്ലസൻ്റ് ഡ്രൈവിലെ റോഡിൽ രാത്രി പതിനൊന്നു മണിക്ക് മുമ്പ് ഒരു മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് ഉദ്യോഗസ്ഥരെ സംഭവസ്ഥലത്തേക്ക് വിളിച്ചു. തർസ്റ്റൺ കൂപ്പർ (49), ക്രിസ്റ്റീന ചേംബർസ് (38) എന്നിവരാണ് കൊല്ലപ്പെട്ടത്. കൂപ്പറിന് തലയിലും ചേമ്പേഴ്സിന് തലയിലും നെഞ്ചിലുമാണ് വെടിയേറ്റതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

കൊലപാതകങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഈ കേസിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 215-686-TIPS എന്ന നമ്പറിൽ പോലീസിനെ വിളിക്കാൻ അഭ്യർത്ഥിക്കുന്നു.

റിപ്പോർട്ട്: നിഷ എലിസബത്ത് ജോർജ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments