ഫിലഡൽഫിയ – നോർത്ത് ഈസ്റ്റ് ഫിലഡൽഫിയയിലെ ഓക്‌സ്‌ഫോർഡ് അവന്യൂവിലെ 6300 ബ്ലോക്കിലുള്ള ഷോപ്പ്‌റൈറ്റ് ഗ്രോസറി കടയുടെ പാർക്കിങ്‌ലോട്ടിൽ 5 പേരുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറ്റിയ സംഭവത്തിൽ നോർത്ത് ഈസ്റ്റ് ഫില്ലിയിൽ നിന്നുള്ള 45 കാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്തു.
2015 സിൽവർ നിസ്സാൻ സെൻട്ര ഓടിച്ചിരുന്ന ഒമോബോലാൻലെ പൈഗ് (45)നെതിരെ ക്രിമിനൽ നരഹത്യശ്രമത്തിന് കേസെടുത്തു. അഞ്ചുപേരിൽ മൂന്നുപേരെ ജീവന് അപകടകരമല്ലാത്ത പരിക്കുകളോടെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
ഒമോബോലാൻലെ പൈഗിനെതിരെ സംഭവത്തിൽ ആറ് നരഹത്യശ്രമങ്ങൾ, കൂടുതൽ ഗുരുതരമായ ആക്രമണ ചാർജുകളും അനുബന്ധ കുറ്റങ്ങളും സഹിതം 41 കേസുകൾ ചുമത്തിയതായി പോലീസ് ബുധനാഴ്ച പറഞ്ഞു. എന്നാൽ, സംഭവത്തിന് ഇടയാക്കിയ കാരണം പോലീസ് വെളിപ്പെടുത്തിയിട്ടില്ല.