Wednesday, January 1, 2025
Homeഅമേരിക്കന്യൂയോര്‍ക്കില്‍ പള്ളിപ്പാട് അസോസിയേഷന്റെ കുടുംബസംഗമം ഡോ. ഗീവര്‍ഗീസ് മാര്‍ ബർന്നബാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.

ന്യൂയോര്‍ക്കില്‍ പള്ളിപ്പാട് അസോസിയേഷന്റെ കുടുംബസംഗമം ഡോ. ഗീവര്‍ഗീസ് മാര്‍ ബർന്നബാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.

ഷാജി രാമപുരം

ന്യൂയോര്‍ക്ക്: ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലെ പള്ളിപ്പാട് നിന്നും വടക്കേ അമേരിക്കയിലെ വിവിധ പ്രദേശങ്ങളിൽ കുടിയേറി പാര്‍ത്തിട്ടുള്ളവരുടെ നാലാമത് കുടുംബസംഗമം ന്യൂയോർക്കിലെ ജെറിക്കോയിൽ നാളെ (ശനിയാഴ്ച) രാവിലെ 10 മണിക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാദ്ധ്യക്ഷനും പള്ളിപ്പാട് സ്വദേശിയുമായ ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ന്നബാസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും.

നാളെ ന്യൂയോർക്കിലെ ജെറിക്കോ ടേൺപൈക്കിലുള്ള കൊറ്റീലിയൻ ബാങ്ക്വറ്റ് ഹാളിൽ (440 Jericho Turnpike, Jericho, NY 11753) വെച്ച് നടത്തപ്പെടുന്ന സമ്മേളനത്തില്‍ യുഎസ് ഗവൺമെന്റിന്റെ ഡെപ്യുട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററും, എക്സിക്യൂട്ടീവ് ഡയറക്ടറുമായ പള്ളിപ്പാട് സ്വദേശി റവ.ഫാ.അലക്‌സാണ്ടര്‍ ജെ.കുര്യന്‍ അനുമോദന പ്രഭാഷണം നടത്തും.

കഴിഞ്ഞ 20 വര്‍ഷമായി ന്യൂയോർക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയുടെ നേതൃത്വത്തില്‍ ഹരിപ്പാട് നിയോജകമണ്ഡലത്തിലുള്ള പള്ളിപ്പാട് പഞ്ചായത്തിന് സൗജന്യമായി ആംബുലന്‍സ് നല്‍കുകയും, പഞ്ചായത്ത് ക്ലിനിക്കിന് ഫ്രിഡ്ജും, ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ സൗജന്യ കഞ്ഞി വിതരണവും, സാധുക്കള്‍ക്ക് കിണര്‍ നിര്‍മ്മാണവും, രോഗികള്‍ക്ക് ചികിത്സാ സഹായം, വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തക വിതരണം തുടങ്ങിയ അനേക ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

സമ്മേളനത്തോടനുബന്ധിച്ച് 75 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിക്കും. ഓഗസ്റ്റ് 24 ശനിയാഴ്ച(നാളെ) രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നടത്തപ്പെടുന്ന ഈ കുടുംബ സംഗമത്തിലേക്ക് പള്ളിപ്പാട് സ്വദേശികളായ ഏവരെയും ക്ഷണിക്കുന്നതായി പള്ളിപ്പാട് അസോസിയേഷൻ പ്രസിഡന്റ് കുര്യൻ കോശി (813 846 7885), സെക്രട്ടറി ഗീവർഗീസ് തങ്കച്ചൻ (201 983 3106), ട്രഷറാർ റെജി കെ. സാമുവേൽ (914 498 9990) എന്നിവർ അറിയിച്ചു.

ഷാജി രാമപുരം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments