Saturday, September 21, 2024
Homeഅമേരിക്കമാറ്റത്തിന്റെ കാഹളം മുഴക്കി പുതു ചരിത്രം രചിച്ച മാപ്പ് ഓണാഘോഷം

മാറ്റത്തിന്റെ കാഹളം മുഴക്കി പുതു ചരിത്രം രചിച്ച മാപ്പ് ഓണാഘോഷം

സജു വർഗീസ്, മാപ്പ് പി.ആർ ഒ

ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ അണിയിച്ചൊരുക്കുന്ന ഈ വർഷത്തെ ഏവരും ആകാംഷയോടെ കാത്തിരുന്ന ഓണാഘോഷം ഫിലഡൽഫിയ സിറോ മലബാർ പള്ളി ഓഡിറ്റോറിയത്തിൽ അരങ്ങേറി. നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശം വിളിച്ചോതിക്കൊണ്ട് ജനാധിപത്യത്തിന്റെ ജന്മനാടായ ഫിലഡൽഫിയയിൽ വർണ ജാതി ഭാഷ ഭേദമന്യേ സംഗമോത്സവ് ‘24 എന്ന് നാമകരണം ചെയ്ത ഈ മഹാ ആഘോഷം സെപ്റ്റംബർ 7 ശനിയാഴ്ച കൊണ്ടാടി.

പുതു ചരിത്രം രചിച്ച ഈ ആഘോഷം ഫിലഡൽഫിയയിലെ മലയാളി സമൂഹത്തിനു ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യനുഭവമായിരുന്നു. ഇന്ത്യയിലെ വിവിധ സംസഥാനങ്ങളിലെ തനത് കലാരൂപങ്ങൾ 150 ഇൽ പരം ആർട്ടിസ്റ്റുകൾ അവതരിപ്പിച്ചു. ജന പങ്കാളിത്തം കൊണ്ടും വ്യത്യസ്തമായ അവതരണ രീതികൊണ്ടും മികവുറ്റതായിരുന്നു മാപ്പിന്റെ ഓണാഘോഷം.

മലയാളിത്തിന്റെ പ്രിയ സംവിധായകൻ ശ്രീ ബ്ലെസ്സിയുടെ സാന്നിധ്യം ആഘോഷത്തിന്റെ മാറ്റ് കൂട്ടി. വൻ ജനാവലിയും ട്രൈസ്റ്റേറ്റ് റീജിയനിലെ വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. മാപ്പ് ജനറൽ സെക്രട്ടറി ബെൻസൺ വർഗീസ് പണിക്കർ സ്വാഗതം പറഞ്ഞു. ആവേശം സിനിമയിലൂടെ മലയാളികളുടെ മനം കവർന്ന രംഗ അണ്ണനും അമ്പാനും മാവേലിയോടൊപ്പം സദസ്സിനെ ഇളക്കി മറിച്ചു. ജാതി മത ഭാഷ ഭേദമന്യേ എല്ലാവരും ഒന്നാണെന്ന സന്ദേശം മാവേലി നാടിനെ അനുസ്മരിപ്പിച്ചുകൊണ്ട് സംഗമോത്സവത്തിലൂടെ പ്രിയ സംവിധായകൻ ബ്ലെസ്സിയുടെ സാന്നിധ്യത്തിൽ വൻ വിജയമായി നടത്താൻ പറ്റിയതിൽ അതിയായ സന്തോഷമുണ്ടെന്നു മാപ്പ് പ്രസിഡന്റ്‌ ശ്രീജിത്ത്‌ കോമത്തു പറഞ്ഞു. നമ്മുടെ പൈതൃകം കാത്തു സൂക്ഷിക്കാൻ മാപ്പിനെ പോലുള്ള സംഘടനകൾ നടത്തുന്ന ശ്രമങ്ങൾ വളരെ ശ്ലാകനീയമാണെന്ന് ശ്രീ ബ്ലെസി അഭിപ്രായപെട്ടു. Adv വർഗീസ് മാമ്മൻ, ഫോമ പ്രസിഡന്റ്‌ ജേക്കബ് തോമസ്, ഫോക്കാന പ്രസിഡന്റ്‌ സജിമോൻ ആന്റണി എന്നിവർ ആശംസ അറിയിച്ചു.

മാപ്പിന്റെ ഈ വർഷത്തെ കമ്മ്യൂണിറ്റി അവാർഡ് റവ. ഫാ. എം. കെ. കുറിയാക്കോസ് അച്ചന് കൈമാറി. മാപ്പിന്റെ എക്സലൻസ് അവാർഡ് ബിനു ജോസഫ്, ജെയിംസ് പീറ്റർ എന്നിവർക്ക് സമ്മാനിച്ചു. അതീവ രുചികരമായ സദ്യ ഒരുക്കിയത് മയുര ഇന്ത്യൻ റെസ്റ്ററന്റ് ആയിരുന്നു. മാപ്പിന്റെ വിമൻസ് ഫോറം അംഗങ്ങൾ സദ്യ വാഴ ഇലയിൽ വിളമ്പി നൽകിയത് ഒരു പുതു അനുഭവമായി.

മാപ്പിന്റെ പ്രോഗ്രാം കമ്മിറ്റി, ഫുഡ്‌ കമ്മിറ്റി, വെൽക്കം കമ്മിറ്റി, രെജിസ്ട്രേഷൻ കമ്മിറ്റി എന്നിവ വളരെ ചിട്ടയായ പ്രവത്തനങ്ങളിലൂടെ ആഘോഷം കുറ്റമറ്റതാക്കി. ട്രഷറാർ ജോസഫ് കുരുവിള (സാജൻ) വോട്ട് ഓഫ് താങ്ക്സ് പറഞ്ഞു.
ഇങ്ങനെ ഒരാഘോഷം ഫിലഡൽഫിയയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നു എല്ലവരും ഒന്നടങ്കം അഭിപ്രായപെട്ടു.

വാർത്ത: സജു വർഗീസ്, മാപ്പ് പി.ആർ ഒ

ചിത്രങ്ങൾ: സിജിൻ തിരുവല്ല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments