Sunday, November 24, 2024
Homeഅമേരിക്കമലയാള സിനിമയിൽ നക്ഷത്ര തുല്യർ ആര് ? ✍️ അഫ്സൽ ബഷീർ തൃക്കോമല

മലയാള സിനിമയിൽ നക്ഷത്ര തുല്യർ ആര് ? ✍️ അഫ്സൽ ബഷീർ തൃക്കോമല

✍️ അഫ്സൽ ബഷീർ തൃക്കോമല

മലയാള സിനിമ മേഖല ആകെ വിവാദങ്ങൾ കത്തി പുകയുമ്പോൾ പൊതു സമൂഹം അതിനോട് എന്ത് നിലപാടെടുക്കണം? എന്ന പ്രാഥമിക ചോദ്യത്തിന് ലഘുവായ ഉത്തരം ആരും നക്ഷത്രങ്ങളോ നക്ഷത്ര തുല്യരോ അല്ല എന്നതാണ് .

വെറും കച്ചവട താൽപര്യങ്ങളിൽ അധിഷ്ഠിതമായ വിനോദോപാധി മാത്രമാണ് സിനിമ .കഴിഞ്ഞ കാലങ്ങളിൽ സമൂഹ മാധ്യമങ്ങളോ സ്വയം ചര യന്ത്ര ഫോണോ(android) ഇല്ലാതിരുന്ന കാലത്തു സിനിമയെ ആളുകൾ മികച്ച വിനോദോപാധിയായി കണ്ടിരുന്നു .ഇന്ന് അത്രയ്ക്ക് പ്രസക്തി സിനിമക്കുണ്ടോ ?
ഐ ഫോണുകളുൾപ്പടെ വിവിധ നിലവാരത്തിലുള്ള മൊബൈൽ ഫോണുകളിൽ ഓരോ സാധാരണക്കാരനും വീഡിയോയോ റീൽസകളോ ഒരു സിനിമ തന്നെ നിർമ്മിക്കാവുന്ന വർത്തമാന കാലത്തു താരങ്ങൾക്കോ അവരുൾപ്പെടുന്ന വ്യാവസായിക മേഖലക്കൊ ഒരു പ്രത്യേക അവകാശങ്ങളോ ഉയർന്ന തലങ്ങളോ ഇല്ലെന്നു വേണം കണക്കാക്കാൻ .

ഈ മേഖലകളിൽ പണിയെടുക്കുന്നവർ മറ്റേതു മേഖല എന്ന പോലെ ആണധികാരത്തിന്റെ ധാർഷ്ട്യങ്ങളോ സദാചാര വിരുദ്ധതയുടെ തലങ്ങളോ കാലങ്ങളായി അനുഭവിക്കുന്നുണ്ട് .സർഗ്ഗാത്മ സൃഷ്ടികളെ പൊതു സമൂഹത്തിലെത്തിക്കാൻ സിനിമകൾ വലിയ പങ്കു വഹിച്ചിട്ടുണ്ട് എന്ന സത്യം നില നിൽക്കുമ്പോഴും ഇതിൽ അഭിനയിച്ചു ഫലിപ്പിക്കുന്ന പലതിലുമുള്ള സദാചാര വിരുദ്ധതയും അശ്ലീലങ്ങളും കാണാതിരിക്കാനാകില്ല.

സിനിമ എന്ന വ്യവസായം കള്ള പണം ,മദ്യം ,മയക്കു മരുന്ന് ,പലിശ, വ്യഭിചാരം തുടങ്ങി നിരവധി മൂല്യച്യുതികളുടെ കൂമ്പാരമാണെന്നതിൽ സംശയമില്ല .ഈ വ്യവസായത്തെ നിയന്ത്രിക്കുന്നത് മാഫിയകളോ അധോലോകങ്ങളോ ആണെന്നും പരസ്യമായ രഹസ്യമാണ് എന്നിരിക്കെ ഇതിലേക്ക് എത്തിപ്പെടണമെന്ന മോഹവുമായി നടക്കുന്നവരിൽ ആൺ പെൺ വത്യാസമില്ല മാത്രമോ ഇതിൽ വിരാചിക്കുന്നവരെ അനാവശ്യമായ ആരാധനയോടെ കാണുന്നതും അവർ നക്ഷത്ര തുല്യരാണെന്നു വിശ്വസിക്കുകയും ചെയ്യുന്നവരാണേറെയും.

ഇത്രയധികം അനഭിലഷണീയ പ്രവണതകൾ നിലനിൽക്കുന്ന സിനിമ സ്ത്രീകൾക്ക് ധൈര്യമായി തൊഴിലെടുക്കാവുന്ന മേഖലകളിൽ ഉൾപ്പടെത്താനാകുമോ? ഇതിന്റെ മാസ്മരിക ലോകത്തെത്തിപ്പെടുന്നവർ സമൂഹത്തിൽ ഇറങ്ങി നടക്കുന്നതും ലക്ഷങ്ങൾ കൈപ്പറ്റി ചില നടികൾ ഉദ്ഘാടന മഹാ മഹങ്ങൾക്കു അധിക കൂട്ടിയിണക്കലുകളുടെ മേമ്പൊടിയോടെ എത്തുന്നതും, പുറത്തു പൊതു സമൂഹത്തിൽ കോലമിതാണെങ്കിൽ സിനിമാ നിർമ്മാണങ്ങളുടെ അകത്തളങ്ങളിൽ എന്തായിരിക്കും അവസ്ഥ ? അവിടെ പറയുന്ന സ്ത്രീവിരുദ്ധതയെ പോലും പരസ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നത് വർത്തമാന കാലത്തെ അസുഖകരമായ കാഴ്ചയാണ് .മുൻ കാലങ്ങളിൽ സിനിമയിലേക്ക് കടന്നു വരുന്നവർ താരതമ്യേന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരായിരുന്നു. ഇന്ന് പെണ്മക്കളെ നാലാളറിയാനും കൂടുതൽ പണം സമ്പാദിക്കാനും സിനിമയിലേക്ക് കൈപിടിച്ച് കയറ്റാൻ എത്തുന്ന അമ്മമാർ അച്ചന്മാരുടെ എതിർപ്പിനെ അവഗണിച്ചു കൊണ്ട് നടന്നു അഭിനയിപ്പി ക്കുന്നതും വളരെ കുറച്ചാളുകൾ മാത്രം ഈ
മേഖലയിൽ നിലനിൽക്കുകയും ചെയ്യുന്നു എന്നതും കൂടുതൽ സിനിമകൾ ഉള്ള ആളുകൾ പോലും ജീവിതാവസാനം വരെ വാടക വീട്ടിൽ കഴിയുന്നതും മലയാള സിനിമയുടെ ശാപമാണ് .മുൻപ് മലയാളത്തിലെ ഒരു നടൻ അഭിപ്രായപ്പെട്ടത് ഏറെ
പ്രസക്തമാണ് “സിനിമയിലുള്ളവർ വിവാഹം കഴിക്കാനായി പെണ്ണ് ചോദിച്ചു ഒരു സാധാരണക്കാരന്റെ വീട്ടിൽ ചേന്നാലറിയാം അവന്റെ മാർക്കറ്റ് ആട്ടി വിടാതിരുന്നാൽ ഭാഗ്യം”

എത്രയധികം അന്തസ്സോടെ ജോലിയെടുക്കാവുന്ന തൊഴിലിടങ്ങളുള്ള കേരളത്തിൽ സിനിമാ മേഖല തന്നെ വേണമെന്ന നിർബന്ധം സ്ത്രീകളും യുവതികളുംഒഴിവാക്കേണ്ടിയിരിക്കുന്നു.അതിനുള്ള പുനർചിന്തയുണ്ടാകട്ടെ .
കുടുംബമായി ഇരുന്നു കാണാവുന്ന എത്ര സിനിമയുണ്ടാകുന്നു എന്നത് മാത്രം നോക്കിയാൽ മതി ഇതിലേക്ക് രണ്ടും കൽപ്പിച്ചിച്ചിറങ്ങിയ ആൺ പെൺ വിഭാഗത്തെ തിരിച്ചറിയാൻ .ഒരാള് തന്നെ വിവിധ സ്ഥലങ്ങളിൽ പീഡിപ്പിച്ചു എന്നൊക്കെ വിളിച്ചു പറയുന്ന നടികളോട് എന്താണ് പറയേണ്ടത് ?മണ്മറഞ്ഞു പോയവരെ കുറിച്ച് പോലും
ഒരു ജാള്യതയുമില്ലാതെ എങ്ങനെ പറയാൻ ആകുന്നു ? അവസരം നഷ്ടപെടുത്തിയവരെയും തങ്ങൾക്കിഷ്ടമില്ലാത്തവരെയും കുടുക്കാനായി അവസരം മുതലാക്കിയവരും ഈ നടികൾക്കിടയിലുണ്ടെന്നു പറയാതെ വയ്യ .

സിനിമാക്കാരുടെ കൂട്ടായ്മ തല്ലിപ്പിരിഞ്ഞു ഇന്ന് കാണുന്ന അവസ്ഥയിലെത്തിച്ചതിൽ അതിലെ മേലാളന്മാരുടെ ധാർഷ്ട്യവും സ്ത്രീ വിരുദ്ധതയും മാത്രമാണ്. പൂവൻ കോഴികളെ തള്ള കോഴികൾ കൂട്ടമായി ആക്രമിച്ചു കീഴടക്കി അത്ര മാത്രം .

✍️ അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments