Saturday, September 7, 2024
Homeഅമേരിക്കലോങ്ങ് ഐലൻഡ് മൂവീസിന്റെ പ്രഥമ ഹൃസ്വ ചിത്രം "പകൽ പറുദിസ" കൈരളിടിവി യിൽ ശനി ഞായർ...

ലോങ്ങ് ഐലൻഡ് മൂവീസിന്റെ പ്രഥമ ഹൃസ്വ ചിത്രം “പകൽ പറുദിസ” കൈരളിടിവി യിൽ ശനി ഞായർ ദിവസങ്ങളിൽ റിലീസ് ചെയ്യുന്നു

ന്യൂ യോർക്ക്: ലോങ്ങ് ഐലൻഡ് മൂവീസിന്റെ പ്രഥമ ഹൃസ്വ ചിത്രം “പകൽ പറുദിസ” കൈരളിടിവി യിൽ ഈ ശനി4 പിഎം( ന്യൂയോർക് ടൈം ) ഫുൾ മൂവി സംപ്രേക്ഷണം ചെയ്യുന്നു കൂടാതെ ഞായർ 7 .30 പിഎം നു വീണ്ടും ഷോർട് ഫിലിം രണ്ടാമതും പ്രേക്ഷർക്കായി റിലീസ് ചെയ്യുന്നു ..

സാം മണ്ണിക്കരോട്ട് സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ നിർവഹണം ഷാജിഎണ്ണശ്ശേരിയാണ്. റോയ് ഒഴുവത് , ജോർജ് ചാക്കോ , ലുക്ക് പതിയിൽ, ഷാജി എണ്ണശ്ശേരിൽ , സുനു കാർത്തികപ്പള്ളിഅപ്പുകുട്ടൻ , രാജു (എക്കോ), ജോൺ ജോബ് , ബിജു ജോൺ, സാം മണ്ണിക്കരോട്ട് , ഉഷ ജോർജ്, ബിന്ദു ജസ്റ്റിൻ , ലിസ മണ്ണിക്കരോട്ട് , ഏലിയാമ്മ അപ്പുക്കുട്ടൻ , മേരിക്കുട്ടി , മേരി കുരിയൻ , ഹുവാൻ ജോസഫ് , ജിയന്ന സുനു എന്നിവരാണ് അഭിനേതാക്കൾ .

ഈ ചിത്രത്തിന്റെ കഥയും തീരക്കഥയും പ്രസിദ്ധ തിരക്കഥകൃത് സുനിൽ കെ ആനന്ദാണ് എഴുതിയിരിക്കുന്നത് . സുനുകാർത്തികപള്ളിയുടെ ഛായാഗ്രാഹണത്തിൽ ഒരുങ്ങിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് വർഗീസ് പാഞ്ഞാൾ നിർവഹിച്ചു. ഗായിക : ഡോ .ചിനോ മണ്ണിക്കരോട്ട്.

കൂടുതൽ വിവരങ്ങൾക്ക്: സാം മണ്ണിക്കരോട്ട് 518 487 8748

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments