Friday, December 27, 2024
Homeഅമേരിക്കസാദിഖലി ശിഹാബ് തങ്ങള്‍ക്കും ഹാരിസ് ബീരാന്‍ എം.പിക്കും ന്യൂജെഴ്‌സിയില്‍ പൗര സ്വീകരണം

സാദിഖലി ശിഹാബ് തങ്ങള്‍ക്കും ഹാരിസ് ബീരാന്‍ എം.പിക്കും ന്യൂജെഴ്‌സിയില്‍ പൗര സ്വീകരണം

യു എ നസീര്‍, ന്യൂയോര്‍ക്ക്

ന്യൂജെഴ്‌സി: അമേരിക്കയില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന ഐ.യു.എം.എൽ പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി ചെയർമാനും സർവ്വരാല്‍ ആദരിക്കപ്പെടുന്ന കേരളത്തിലെ മതസൗഹാർദ വക്താവുമായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, രാജ്യസഭാംഗവും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ ഹാരിസ് ബീരാന്‍ എന്നിവര്‍ക്ക് ന്യൂജെഴ്‌സിയില്‍ കെ.എം.സി.സി – യു.എസ്.എ യുടെ നേതൃത്വത്തിൽ സ്വീകരണം നല്‍കുന്നു.

ഒക്ടോബര്‍ 12 ശനിയാഴ്ച റോയൽ ആല്‍ബര്‍ട്ട്സ് പാലസില്‍ രാവിലെ 11.30 മണിക്ക് നടക്കുന്ന സ്വീകരണ യോഗത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് എബ്രഹാം, ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, ഫോമ ജനറൽ സെക്രട്ടറി ബൈജു വർഗീസ്, നന്മ വൈസ് പ്രസിഡന്റ് ഡോ. സക്കീര്‍ ഹുസൈന്‍, യു.എ.ഇ – കെ എം സി സി നേതാവ് അന്‍വര്‍ നഹ, മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ ജോര്‍ജ് ജോസഫ്, മുന്‍ ഡി.ജി.പി ടോമിന്‍ ജെ തച്ചങ്കരി, എഴുത്തുകാരൻ ബോബി പാൽ, എം എം എൻ ജെ നേതാവ് സമദ് പൊനേരി, അസ്ലം ഹമീദ്, കുഞ്ഞു പയ്യോളി, ഇംതിയാസ് അലി തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിക്കും. കൂടാതെ, ലീലാ മാരേട്ട്, തോമസ് മൊട്ടക്കൽ, ഷീലാ ശ്രീകുമാർ, ജിബി തോമസ്, മധു കൊട്ടാരക്കര, രാജു പള്ളത്ത്, തങ്കം അരവിന്ദ്, അനിൽ പുത്തൻചിറ, ഹനീഫ് എരഞ്ഞിക്കൽ, മുസ്തഫ കമാൽ, ഒമർ സിനാപ്, നിരാർ ബഷീർ, ഷൈമി ജേക്കബ് തുടങ്ങിയവരും അമേരിക്കയിലെ മറ്റു സാമൂഹ്യ സാംസ്കാരിക നായകരും പങ്കെടുക്കും.

കെ.എം.സി.സി – യു.എസ്.എ യുടെ നേതൃത്വത്തിൽ ന്യൂജെഴ്സിയിലെ എം.എം.എൻ.ജെ യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ, യു.എ നസീർ അദ്ധ്യക്ഷത വഹിക്കും. സുൽഫിക്കർ ഹബീബ്, താഹാ മുഹമ്മദ് എന്നിവർ മോഡറേറ്റ് ചെയ്യും.

കഴിഞ്ഞ ഒരാഴ്ചയായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ തിരക്കിട്ട പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന തങ്ങളും സംഘവും തിങ്കളാഴ്ച ന്യൂയോർക്കിൽ നിന്നും ഡല്‍ഹി വഴി നാട്ടിലേക്ക് തിരിക്കും.

റിപ്പോര്‍ട്ട്: യു എ നസീര്‍, ന്യൂയോര്‍ക്ക്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments