Friday, December 27, 2024
Homeഅമേരിക്കഇന്ത്യ പ്രസ് ക്ലബ് ഓഫ് പെൻസിൽവാനിയ, എബ്രഹാം മാത്യു കോർഡിനേറ്റർ

ഇന്ത്യ പ്രസ് ക്ലബ് ഓഫ് പെൻസിൽവാനിയ, എബ്രഹാം മാത്യു കോർഡിനേറ്റർ

-സണ്ണി മാളിയേക്കൽ

ഫിലഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് പെൻസിൽവാനിയ കോർഡിനേറ്ററായി എബ്രഹാം മാത്യു (ഫിലഡൽഫിയ) ചുമതലയേറ്റു. അമേരിക്കൻ മലയാളികൾക്ക് ഏറെ സുപരിചിതനും അമേരിക്കയിലെ മുതിർന്ന പത്രപ്രവർത്തകനായ ഫിലഡൽഫിയയിൽ നിന്നുള്ള എബ്രഹാം മാത്യു. കഴിഞ്ഞ 30 പരം വർഷങ്ങളായി മലയാളം വാർത്ത എന്ന പ്രിന്റും ഓൺലൈനും മീഡിയയിലുള്ള പ്രമുഖ പത്രത്തിന്റെ മാർക്കറ്റിംഗ് മാനേജർ ആണ്. കോട്ടയം സ്വദേശി എബ്രഹാം മാത്യു എന്നറിയപ്പെടുന്ന കൊച്ചുമോൻ, ബസേലിയോസ് കോളേജിൽ നിന്നും ബിരുദം എടുത്തതിനുശേഷം ഫിലഡൽഫിയ പ്രിന്റിങ് ആൻഡ് അഡ്വർടൈസ്‌മെന്റ് , പഠനത്തിൽ ബിസിനസ് മാനേജ്മെന്റ് ഡിഗ്രി കരസ്ഥമാക്കിയിട്ടുണ്ട്.

മാധ്യമ രംഗത്ത് സ്തുത്യർഹ സേവനം അനുഷ്ഠിക്കുന്നവർക് സ്വതന്ത്രമായി പ്രവർത്തിക്കാൻ ഒരു വേദിയൊരുക്കുകയെന്നതാണ് ഇങ്ങനെയൊരു സംഘടനാ രൂപീകരിക്കുവാൻ തീരുമാനിച്ചതെന്ന് ദീർഘകാലം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വസ്ഥാനം വഹിച്ചിരുന്ന എബ്രഹാം മാത്യു പറഞ്ഞു. യുഎസിലെ ആശയവിനിമയ, വാർത്താ മാധ്യമ മേഖലയിൽ വിലയേറിയ സംഭാവനകൾ നൽകിയവർ ഒത്തുചേരുന്ന വേദിയായിട്ടാണ് പുതിയ സംഘടനയിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രവാസി പത്രപ്രവർത്തകർ, വ്ലോഗർമാർ, സോഷ്യൽ മീഡിയ പ്രവർത്തകർ, എഴുത്തുകാർ, സ്വന്തം രാഷ്ട്രീയ ബോധ്യമുള്ളവർ തുടങ്ങിയവരുടെ രചനകൾക്ക് അച്ചടി, ദൃശ്യ മാധ്യമങ്ങളിൽ ഇടം കണ്ടെത്താനും അവരെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.എബ്രഹാം മാത്യു പറഞ്ഞു. ഈ സംഘടനയുമായി ചേർന്നു പ്രവർത്തിക്കുവാൻ താൽപര്യപ്പെടുന്ന മാധ്യമ പ്രവർത്തകർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടണം എബ്രഹാം മാത്യു: 215 519 7330

-സണ്ണി മാളിയേക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments