Thursday, December 26, 2024
Homeഅമേരിക്കസുവർണ്ണ ജൂബിലി നിറവിൽ ഹ്യൂസ്റ്റൺ സെൻ്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ*

സുവർണ്ണ ജൂബിലി നിറവിൽ ഹ്യൂസ്റ്റൺ സെൻ്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ*

അജു വാരിക്കാട്

365 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികളുടെ സമാപനം സെപ്റ്റംബർ 20 മുതൽ 22 വരെ

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന്റെ ആത്മീയതയുടെയും സാംസകാരിക പൈതൃകത്തിന്റെയും നിലവിളക്കായ് കഴിഞ്ഞ 50 സുവർണ്ണ വർഷങ്ങൾ നിലനിന്നു പോന്ന ടെക്‌സാസിലെ സ്റ്റാഫോർഡിലുള്ള സെൻ്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രൽ അതിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. 1974-ൽ സ്ഥാപിതമായ ഈ പരിശുദ്ധ ദേവാലയം ഗ്രെറ്റർ ഹൂസ്റ്റണിലെ ഇന്ത്യൻ ഓർത്തോഡോക്സ് സമൂഹത്തിനു ആത്മീയ നേതൃത്വവും സാംസ്‌കാരിക പിന്തുണയും നല്കിപ്പോരുന്നു.
ടെക്സാസിലെ സ്റ്റാഫോർഡിലെ 2411 ഫിഫ്ത്ത് സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന കത്തീഡ്രൽ ദേവാലയത്തിൽ 2024 സെപ്റ്റംബർ 20 മുതൽ 22 വരെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന 3 ദിവസം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി സമാപന ആഘോഷങ്ങൾ ഗംഭീരമാക്കുവാൻ അക്ഷീണം പ്രവർത്തിക്കുകയാണ് ആകമാന ഇടവക ജനങ്ങൾ. വെരി റവ. ഗീവർഗീസ് അരൂപാല, കോർ-എപ്പിസ്കോപ്പ (വികാരി എമിരിറ്റസ്), റവ. ഫാ. ഫാ. പി എം ചെറിയാൻ (വികാരി & പ്രസിഡൻ്റ്), വെരി റവ. മാമ്മൻ മാത്യു കോർ-എപ്പിസ്കോപ്പ – അസിസ്റ്റൻ്റ് വികാരി, റവ. രാജേഷ് കെ ജോൺ – അസിസ്റ്റൻ്റ് വികാരി, റവ. ക്രിസ്റ്റഫർ മാത്യു– അസിസ്റ്റൻ്റ് വികാരി സുവർണ്ണ ജൂബിലി കമ്മിറ്റി കൺവീനർമാർ സ്റ്റാഫോർഡ് സിറ്റി മേയർ എന്നിവർ ചേർന്ന് നടത്തിയ ഹൂസ്റ്റ്ണിലെ എല്ലാ മാധ്യമപ്രവർത്തകരും പങ്കെടുത്ത പ്രസ്സ് മീറ്റിൽ വച്ച് ആണ് ഇടവകയുടെ സുപ്രധാന തീരുമാനം അറിയിച്ചത്.

സാമൂഹ്യ സേവനത്തിനുള്ള ഇടവകയുടെ സമർപ്പണത്തിന്റെ തെളിവാണ് കമ്മ്യൂണിറ്റി ഔട്ട്റീച്ച് എന്ന നിലയിൽ സ്റ്റാഫോർഡും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലേക്കും കുറഞ്ഞത് $ 100,000 സംഭാവന ചെയ്യുവാൻ ഇടവക എടുത്ത തീരുമാനം. ഇത്തരത്തിൽ ഒരു കമ്മ്യൂണിറ്റി ഔട്ട് റീച് പ്രോഗ്രാം ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ മാറ്റ് വർധിപ്പിക്കുന്നു.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ, മലങ്കര മെത്രാപ്പോലീത്തയുടെയും നിരവധി പൗര പ്രമുഖരുടെയും സാന്നിദ്ധ്യം സെപ്റ്റംബർ 20 മുതൽ 22 വരെയുള്ള ജൂബിലി ആഘോഷങ്ങളുടെ പ്രത്യേകതയാണ്.

സുവർണ ജൂബിലി സുവനീർ പ്രകാശനമാണ് ജൂബിലി വർഷത്തിൻ്റെ പ്രധാന സവിശേഷതകളിലൊന്ന്. ഈ പ്രത്യേക പതിപ്പിൽ എല്ലാ ഇടവക കുടുംബങ്ങളുടെയും ഛായാചിത്രങ്ങൾ, 1974 മുതൽ 2024 വരെയുള്ള ഇടവകയുടെ വിശദമായ ചരിത്രം, അറിയപ്പെടുന്ന എഴുത്തുകാരിൽ നിന്നുള്ള ലേഖനങ്ങൾ, ഇടവകയുടെ ഇതുവരെയുള്ള യാത്രയും നേട്ടങ്ങളും ഉൾപ്പെടുത്തുന്നതും അതോടൊപ്പം പ്രാദേശിക ബിസിനസ്സുകളിൽ നിന്നുള്ള പരസ്യങ്ങളും ഇതിൽ ഉൾപ്പെടും.

2024 സെപ്‌റ്റംബർ 1-ന് സ്റ്റാഫോർഡ് സിവിക് സെൻ്ററിൽ “എക്‌സ്‌ട്രാവാഗൻസ 2024 – ടാലൻ്റ് ഷോ – ഗോൾഡൻ ജൂബിലി പതിപ്പിനും ” ഇടവക ആതിഥേയത്വം വഹിക്കും. വിനോദത്തിൻ്റെയും ആഘോഷത്തിൻ്റെയും സായാഹ്നം വാഗ്ദാനം ചെയ്തുകൊണ്ട് ഇടവക സമൂഹത്തിലെ വൈവിധ്യമാർന്ന പ്രതിഭകളെ ഉയർത്തിക്കാട്ടുന്നതിനാണ് ഈ ഇവൻ്റ് സജ്ജീകരിച്ചിരിക്കുന്നത്.

സ്‌പോർട്‌സ് പ്രേമികൾക്ക് STOC സമ്മർ ലീഗ് – ഗോൾഡൻ ജൂബിലി സ്‌പോർട്‌സ് എഡിഷനും ജൂബിലി പ്രോഗ്രാമിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ പരിപാടിയിൽ വിവിധ കായിക മത്സരങ്ങൾ, പ്രദേശത്തെ മറ്റു പള്ളികളും കമ്മ്യൂണിറ്റികളും തമ്മിലുള്ള പങ്കാളിത്തവും സൗഹൃദവും ഊട്ടി ഉറപ്പിക്കുന്നതിനും വളർത്തിയെടുക്കുന്നതിനും പര്യാപ്തമാണ്.

1974 മുതൽ 2024 വരെയുള്ള ഇടവകയുടെ വളർച്ച ഉയർത്തിക്കാട്ടുന്ന 25-30 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഡോക്യുമെൻ്ററി ജൂബിലി ആഘോഷങ്ങളുടെ മറ്റൊരു പ്രധാന ഘടകമാണ്. ഇടവകയുടെ യാത്രയുടെ സാരാംശം, അതിൻ്റെ നാഴികക്കല്ലുകൾ, അതിനെ മുന്നോട്ട് നയിക്കുന്ന ദർശനം എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടു ഒരു ഡോക്യുമെൻ്ററി റിലീസ് ചെയ്യുവാൻ ഇടവക ലക്ഷ്യമിടുന്നു.

സുവർണജൂബിലി കൺവീനർ മനോജ് മാത്യുവും, പബ്ലിസിറ്റി ആൻഡ് മാർക്കറ്റിംഗ് സബ് കമ്മിറ്റി ചെയർ ആയി ചാക്കോ പി തോമസ്, സുവനീർ കമ്മിറ്റി – ശ്രീ ജേക്കബ് കുരുവിള, ഡോക്യുമെൻ്ററി കമ്മിറ്റി – ശ്രീ. കോശി പി ജോൺ, ചാരിറ്റി/ഗിവിംഗ് ബാക്ക് കമ്മിറ്റി – ശ്രീമതി എൽസി എബ്രഹാം, കൾച്ചറൽ പ്രോഗ്രാം – ശ്രീ. സിബു വർഗീസ്, ഫിനാൻസ്/ഫണ്ട് റൈസിംഗ് കമ്മിറ്റി – ശ്രീ ജിനു തോമസ്, ഫുഡ് കമ്മിറ്റി – മിസ്റ്റർ പോൾ വർഗീസ്, പ്രോഗ്രാം കമ്മിറ്റി – ശ്രീ. ജോൺസി വർഗീസ്, റിസപ്ഷൻ കമ്മിറ്റി – ശ്രീമതി ഡാർലി ജോർജ്, സ്പോർട്സ് – സമ്മർ ലീഗ് – മിസ്റ്റർ സെബി എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ ഇടവക ജൂബിലി ആഘോഷത്തിൻ്റെ ഓരോ ഭാവവും കൃത്യമായി ആസൂത്രണം ചെയ്തിട്ടുണ്ട്. വിപണനം, സുവനീർ പ്രകാശനം, ഡോക്യുമെൻ്ററി നിർമ്മാണം തുടങ്ങി ജീവകാരുണ്യ പ്രവർത്തനങ്ങൾ, മറ്റു സാംസ്‌കാരിക പരിപാടികൾ, സ്‌പോർട്‌സ് തുടങ്ങി സുവർണ ജൂബിലിയെ അവിസ്മരണീയമാക്കാൻ എല്ലാ കമ്മിറ്റികളും സജ്ജമാണ്.

സെൻ്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഈ മഹത്തായ സന്ദർഭം ആഘോഷിക്കുവാൻ ഒരുങ്ങുമ്പോൾ, വിശ്വാസത്തിൻ്റെയും ദൈവീക ചൈതന്യത്തിന്റെയും ഭാവം വളരെയധികം സ്പഷ്ടമാണ്. ഇടവകയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ കഴിഞ്ഞ 50 വർഷങ്ങളുടെ പ്രതിഫലനം മാത്രമല്ല, ഭാവിയിലേക്കുള്ള പ്രതീക്ഷയുടെയും കാഴ്ചപ്പാടിൻ്റെയും പ്രകാശഗോപുരമായി മാറുമെന്നത്തിന്റെ വാഗ്ദാനം കൂടിയാണ്.

അജു വാരിക്കാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments