Friday, December 27, 2024
Homeഅമേരിക്കഡാളസിൽ അന്തരിച്ച രവി എടത്വായുടെ സംസ്കാരം നാളെ.

ഡാളസിൽ അന്തരിച്ച രവി എടത്വായുടെ സംസ്കാരം നാളെ.

ഷാജി രാമപുരം

ഡാളസ്: ഡാളസിൽ അന്തരിച്ച ഇന്ത്യാ പ്രസ്സ് ക്ലബ്‌ ഓഫ് നോർത്ത് അമേരിക്ക ഡാളസ് ചാപ്റ്റർ വൈസ് പ്രസിഡന്റ് രവി എടത്വായുടെ സംസ്കാര ചടങ്ങുകൾ നാളെ (ശനി ) രാവിലെ 10 മണിക്ക് ഡാളസിലുള്ള ഹ്യുഗ്സ് ഫ്യൂണറൽ ഹോമിൽ (9700 Webb Chapel Rd, Dallas, Tx 75220) വെച്ച് നടത്തപ്പെടും.

അമേരിക്കയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും, വിഡിയോ ഗ്രാഫറും ആയിരുന്ന രവി എടത്വാ, ഫ്‌ളവേഴ്‌സ് ടിവിയുടെ ടെക്‌സാസ് റീജിയണല്‍ മാനേജരും ഒപ്പം അമേരിക്കയിൽ നിന്നുള്ള എല്ലാ മലയാള ദൃശ്യ മാധ്യമങ്ങൾക്കും വളരെ സഹായിയും ആയിരുന്നു.

തിരുവല്ല, തലവടി പുന്നശ്ശേരില്‍ കുടുംബാംഗമാണ്. ഭാര്യ: സൈനബ രവികുമാര്‍, മക്കള്‍: സിയാന, അപ്പൂസ്. മരുമകന്‍: പ്രേം അയ്യര്‍.

സംസ്കാര ചടങ്ങുകൾ www.unitedmeadialive.com ൽ ദർശിക്കാവുന്നതാണ്.

ഷാജി രാമപുരം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments