Wednesday, November 27, 2024
Homeഅമേരിക്കബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ഭൗതികദേഹം കബറടക്കി.

ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ഭൗതികദേഹം കബറടക്കി.

നൈനാൻ വാകത്താനം

കോലഞ്ചേരി: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് സഭയും സമൂഹവും അന്ത്യയാത്ര നൽകി.

ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവായെ അവസാനമായി ഒരുനോക്കു കാണാനും കബറടക്കശുശ്രൂഷയിൽ പങ്കെടുക്കാനും പുത്തൻകുരിശ്‌ പാത്രിയർക്കാ സെന്ററിലേക്ക്‌ ഒഴുകിയെത്തിയ ജനസാഗരങ്ങളെ സാക്ഷിയാക്കി
പുത്തൻകുരിശ് പാത്രിയാർക്കീസ് സെൻ്ററിനോടു ചേർന്നുള്ള മാർ അത്തനാസിയോസ് കത്തീഡ്രലിൽ ആണ് ബാവയുടെ ഭൗതികദേഹം കബറടക്കിയത്.

ഇന്നലെ രാവിലെ എട്ടോടെ വിശുദ്ധ കുർബാനയെത്തുടർന്ന് സംസ്‌കാര ശുശ്രൂഷ ആരംഭിച്ചു. യാക്കോബായ സഭയിലെയും ഇതര സഭകളിലെയും മെത്രാന്മാരും വൈദികരും വിശ്വാസികളും ജനപ്രതിനിധികളുമടക്കം പതിനായിരങ്ങളാണ് ബാവയ്ക്ക് അന്ത്യയാത്ര നൽകാനെത്തിയത്.

സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ പി. പ്രസാദ്, വി.എൻ. വാസവൻ, എംപിമാരായ ബെന്നി ബെഹനാൻ, ശശി തരൂർ, എംഎൽഎമാരായ മാത്യു ടി. തോമസ്, അനൂപ് ജേക്കബ്, പി.വി. ശ്രീനിജൻ, ആൻ്റണി ജോൺ, എൽദോസ് കുന്നപ്പിള്ളി, കെപിസിസി പ്രസിഡൻ്റ കെ. സുധാകരൻ, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി, നടൻ മമ്മൂട്ടി തുടങ്ങി സമൂഹത്തിൻ്റെ നാനാ തുറകളിൽ നിന്നും നിരവധി പേർ അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.

യാക്കോബായ സഭ ആഗോളതലവൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയുടെ പ്രതിനിധികളായി അമേരിക്കൻ ആർച്ച് ബിഷപ്പ് ദിവാന്നാസിയോസ് ജോൺ കവാക് മെത്രാപ്പോലീത്ത, ഇംഗ്ളണ്ടിലെ ആർച്ച് ബിഷപ്പ് അത്താനാസിയോസ് തോമ ഡേവിഡ് മെത്രാപ്പോലീത്ത എന്നിവരും കബറടക്ക ശുശ്രൂഷകളിൽ പങ്കെടുത്തു.

ഉച്ചകഴിഞ്ഞു മൂന്നരയോടെ ശ്രേഷ്ഠ ബാവയുടെ ഭൗതികദേഹം കത്തീഡ്രൽ പള്ളിയിലേക്ക് കൊണ്ടുവന്നപ്പോൾ സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് അനുസ്മരണ പ്രഭാഷണം നടത്തുകയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അനുശോചനകുറിപ്പ് അദ്ദേഹം വായിക്കുകയും ചെയ്തു.

വാർത്ത: നൈനാൻ വാകത്താനം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments