Thursday, April 24, 2025
Homeഅമേരിക്കഫൊക്കാന വിമെൻസ് ഫോറം സെൻസറി ഇന്റഗ്രേഷൻ തെറാപ്പിക്കു ധനസഹായം നൽകി .

ഫൊക്കാന വിമെൻസ് ഫോറം സെൻസറി ഇന്റഗ്രേഷൻ തെറാപ്പിക്കു ധനസഹായം നൽകി .

ശ്രീകുമാർ ഉണ്ണിത്താൻ

ചിക്കാഗോ: ഫൊക്കാന വിമെൻസ് ഫോറത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ എന്നും മറ്റ് സംഘടനകകൾക്കു ഒരു മാതൃകയാണ്. വിമൻസ് ഫോറം ദേശിയ ചെയർ ഡോ . ബ്രിജിറ്റ് ജോർജിന്റെ നേതൃത്വത്തിൽ വളരെ അധികം ചാരിറ്റി പ്രവർത്തനങ്ങൾ ആണ് ഈ രണ്ട് വർഷങ്ങൾക്ക് ഉള്ളിൽ നടത്തിയത് .

ഫൊക്കാന വിമന്‍സ് ഫോറം സമാഹരിച്ച ചാരിറ്റി ഫണ്ട് കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന ജ്യോതിസ് സ്പെഷ്യല്‍ സ്കൂളിന് കൈമാറി. സ്കൂളിന്‍റെ മുന്‍ പ്രിന്‍സിപ്പലും ട്രസ്റ്റിബോര്‍ഡ് അംഗവുമായ ലൈബി ഡോണി ഫൊക്കാന വിമന്‍സ് ഫോറം ദേശീയ ചെയര്‍പേഴ്സണ്‍ ഡോ. ബ്രിജിറ്റ് ജോര്‍ജില്‍ നിന്നും ചാരിറ്റി ഫണ്ട് സ്വീകരിച്ചു. പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ ഫൊക്കാന നൽകിവരുന്ന ചാരിറ്റി പ്രവർത്തനങ്ങളെ അവർ പ്രകീർത്തിച്ചു

ലൈബി ഡോണി, ജ്യോതിസ് സ്പെഷ്യല്‍ സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കുകയും വീഡിയോ അവതരണം നടത്തുകയും ചെയ്തു. വീഡിയോ പ്രസന്‍റേഷന് പ്രവീണ്‍ തോമസ് നേതൃത്വം നല്കി.

ചിക്കാഗോയിൽ നടന്ന ചടങ്ങിൽ വിമൻസ് ഫോറം ചെയർ ഡോ . ബ്രിജിറ്റ് ജോർജ് പങ്കെടുത്ത ഏവർക്കും സ്വാഗതം രേഖപ്പെടുത്തി. ഫൊക്കന റീജിണൽ വൈസ് പ്രസിഡന്റ് ഫ്രാൻസിസ് കിഴക്കേക്കുറ്റ്‌ ,ഫൊക്കന അഡിഷണൽ ജോയിന്റ് ട്രഷർ ജോർജ് പണിക്കർ , മുൻ ഫൊക്കാന RVP ലെജി ജേക്കബ് പട്ടരുമഠത്തിൽ,
ഫൊക്കാന നാഷണൽ കോർഡിനേറ്റർ & IT പേഴ്സണുമായ പ്രവീൺ തോമസ് , വിമെൻസ് ഫോറം നഴ്സിംഗ് സ്കോളർഷിപ്പ് കമ്മിറ്റി മെംബേർ ആനി എബ്രഹാം തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

വിമൻസ് ഫോറം മിഡ് വെസ്റ്റ് റീജണൽ കോഓർഡിനേറ്റർ ഡോ . സൂസൻ ചാക്കോ ഏവർക്കും നന്ദി രേഖപ്പെടുത്തി . വിമൻസ് ഫോറം മിഡ് വെസ്റ്റ് റീജണൽ സെക്രട്ടറി സുജ ജോൺ എം സി ആയി പ്രവർത്തിച്ചു.

ഗോൾഡ് സ്പോൺസർ ആയത് വനിതാ ചാരിറ്റബിൾ ഓർഗനൈസേഷൻ , കാലിഫോർണിയയിലെ ശ്രീമതി ഗീത ജോർജ് ചെയർ ആയ ഒർഗനൈസേഷൻ ആണ് .സിൽവർ സ്പോൺസർ : ഫ്രാൻസിസ് കിഴക്കേക്കുറ്റ്‌ ,
ബ്രോൺസ് സ്പോൺസർ : ലെജി ജേക്കബ് പട്ടരുമഠത്തിൽ, സണ്ണി മറ്റമന എന്നിവരും
ആനി ഷാനി എബ്രഹാം , മോനിച്ചൻ വർഗീസ് , മോനു വർഗീസ് എന്നിവർ സ്പോൺസർമാരും ആയിരുന്നു .

അനിസ് സണ്ണി , ലീല ജോസഫ് , സുനു തോമസ് , സുനൈന ചാക്കോ , ജോണിച്ചൻ കെ , അനി വർഗീസ് എന്നിവരും പങ്കെടുത്തു പ്രോഗ്രാമിന് നേതൃത്വം നൽകി.

ഫോട്ടോഗ്രാഫി: മോനു വർഗീസ്.

ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ