Saturday, October 19, 2024
Homeഅമേരിക്കചിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷങ്ങൾ സെപ്റ്റംബർ 7 ന്

ചിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷങ്ങൾ സെപ്റ്റംബർ 7 ന്

ആൽവിൻ ഷിക്കോർ

ചിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷങ്ങൾ സെപ്റ്റംബർ 7th ന് ബെൽവുഡ് സീറോ മലബാർ ഓഡിറ്റോറിയത്തിൽ വച്ച് വെെകുന്നേരം നാലിന് ഓണസദ്യയോടെ ആരംഭിക്കുന്നതാണ്.

ഈ വർഷത്തെ ഓണാഘോഷത്തിന്റെ ജനറൽ കോഓർഡിനേറ്ററായി തോമസ് വിൻസറിനെയും കോർഡിനേറ്റേഴ്‌സായി ജോഷി പൂവത്തുങ്കൽ, ജോസ് മണക്കാട്ട്, സിബിൾ ഫിലിപ്പ്, കിഷോർ കണ്ണാള എന്നിവരെയും തെരഞ്ഞെടുത്തു. മലയാള തനിമയോടും പ്രൗഢിയോടും കൂടെ വിവിധ പരിപാടികളാണ് ഈ വർഷത്തെ ഓണാഘോഷങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ഓണസദ്യ, അത്തപ്പൂക്കള മത്സരം, ചെണ്ടമേളം, ഘോഷയാത്ര, വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും. എല്ലാവരെയും ഇതിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡൻറ് ജെസ്സി റിൻസി, സെക്രട്ടറി ആൽവിൻ ഷിക്കോർ, ട്രഷറർ മനോജ് അച്ചേട്ട് , വൈസ് പ്രസിഡണ്ട് ഫിലിപ്പ് പുത്തൻപുരയിൽ, ജോയിൻ സെക്രട്ടറി വിവിഷ് ജേക്കബ്, ജോയിൻ ട്രഷറർ സിബിൾ ഫിലിപ്പ് എന്നിവർ അറിയിച്ചു.

റിപ്പോർട്ട് : ആൽവിൻ ഷിക്കോർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments