Monday, January 6, 2025
Homeഅമേരിക്ക“കനേഡിയൻ ഇല്ല്യൂഷൻ 2024” ഒക്ടോബർ 6 - ഞായറാഴ്ച കാൽഗറിയിൽ അരങ്ങേറുന്നു

“കനേഡിയൻ ഇല്ല്യൂഷൻ 2024” ഒക്ടോബർ 6 – ഞായറാഴ്ച കാൽഗറിയിൽ അരങ്ങേറുന്നു

ജോസഫ് ജോൺ കാൽഗറി

കാൽഗറി: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലുള്ള കാനഡ – കാൽഗറി സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിന്റെ നിർമ്മാണഫണ്ട് ശേഖരണത്തിനായി പ്രശസ്ത മാന്ത്രികനായ പ്രൊഫസർ സാമ്രാജുo സംഘവും അവതരിപ്പിക്കുന്ന “Canadian Illusion 2024” ഒക്ടോബർ 6 – ഞായറാഴ്ച Journey Church 10307 Eamon Rd NW, Calgary, യിൽ 6.00 PM മുതൽ അരങ്ങേറുന്നു .

2002 ൽ ഒരു congregation ആയി തുടങ്ങിയ കൂട്ടായ്മ എട്ട് വർഷകാലം മാസത്തിൽ ഒരു കുർബ്ബാന മാത്രം നടത്തിപ്പോരുകയായിരുന്നു . 2010 ഓടു കൂടി കൂട്ടായ്മ ഒരു പൂർണ ഇടവകയാവുകയും തുടർന്ന് അഭ്യൂത പൂർവ്വമായ വളർച്ചയിൽ കൂടി ഇടവക മുൻപോട്ട് പോവുകയും ചെയ്തു. ഇപ്പോൾ ഏകദേശം നൂറിലധികം കുടുംബങ്ങൾ ഇടവകയിൽ പ്രവർത്തിക്കുന്നു. കാനഡയിലും ഇന്ത്യയിലുമായി വിവിധ തരത്തിലുള്ള സാമൂഹ്യ സാമ്പത്തിക സഹായങ്ങൾ ഈ ഇടവക നടത്തി വരുന്നു.

2014 ൽ ഇടവക സ്വന്തമായി വസ്തു വാങ്ങുകയും 2019 ൽ അതിന്‍റെ സോണിങ്ങും, 2020 ൽ നിർമാണ അനുമതിയും  ലഭിച്ചു. 2023 ജൂലായ് 7 നു പ്രാരംഭ പണികൾ ആരംഭിച്ചു. 2024 ജൂൺ 29th നു വി. കുർബ്ബാനനന്തരം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോക്ടർ. തോമസ് മാർ ഈവാനിയോസ് അടിസ്ഥാന കല്ല് ഇട്ട് ദേവാലയ നിർമ്മാണം ആരംഭിച്ചു. അന്നേ ദിവസം തന്നെ “കനേഡിയൻ ഇല്ല്യൂഷൻ 2024 ” ൻറെ ടിക്കറ്റ് വിതരണ ഉത്‌ഘാടനവും അദ്ദേഹം നിർവഹിച്ചു .

ഇടവക വികാരി ഫാ. ജോർജ് വർഗീസ്, ട്രഷറാർ ഐവാൻ ജോൺ, സെക്രട്ടറി അശോക് ജജോൺസൺ, കോർഡിനേറ്റർ ജോ വർഗീസ് തുടങ്ങിയവരുടെ നേത്യത്വത്തിൽ വിവിധ കമ്മിറ്റികൾ “കനേഡിയൻ ഇല്ല്യൂഷൻ 2024 ” ന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: Ivan John-403-708-4123, Joe Varughese -403-828-0855.

വാർത്ത: ജോസഫ് ജോൺ കാൽഗറി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments