Tuesday, November 19, 2024
Homeഅമേരിക്കഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയെ വധിച്ചത് ഇസ്രയേല്‍ രഹസ്യ ഏജന്‍സിയായ മൊസ്സാദെന്ന അഭ്യൂഹം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.

ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയെ വധിച്ചത് ഇസ്രയേല്‍ രഹസ്യ ഏജന്‍സിയായ മൊസ്സാദെന്ന അഭ്യൂഹം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.

ടെഹ്റാന്‍:ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതിന് പിന്നില്‍ ഇസ്രയേലിന്റെ രഹസ്യ ഏജന്‍സിയായ മൊസ്സാദിന്റെ കരങ്ങളുണ്ടെന്ന സംശയം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെയ്‌ക്കപ്പെടുന്നു. ഹെലികോപ്റ്റര്‍ താഴേക്ക് പറത്തി ഇടിച്ച് തകര്‍ത്തത് എലി കോപ്റ്റര്‍ എന്ന മൊസ്സാദ് ഏജന്‍റാണെന്നും വ്യാപകപ്രചാരണമുണ്ട്.ഫ്ര‍ഞ്ച് ഇസ്രായേലി ടിവി ചാനല്‍ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
മൊസ്സാദിനെതിരായ വ്യാപകമായ ആരോപണം ഉയര്‍ത്തുന്നതില്‍ അധികവും ഹമാസ് അനുകൂല സമൂഹമാധ്യമപേജുകളാണ്.എന്നാല്‍ എലി കോപ്റ്റര്‍ എന്ന മൊസ്സാദ് ഏജന്‍റാണ് ഹെലികോപ്റ്റര്‍ പറത്തിയതെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് അനലിസ്റ്റ് ഡാനിയല്‍ ഹെയ്ക് പറയുന്നു.

ഇബ്രാഹിം റെയ്സി യാത്രചെയ്തിരുന്ന ഹെലികോപ്റ്ററിന് ഹാര്‍ഡ് ലാന്‍ഡിങ് വേണ്ടിവന്നതായി അവിടെ എത്തിയ വൈദ്യസഹായവും ജീവകാരുണ്യപ്രവര്‍ത്തനവും നടത്തുന്ന റെഡ് ക്രെസന്‍റ് പറയുന്നു. ഇതിന് വഴിവെച്ചത് ഇസ്രയേല്‍ രഹസ്യസംഘടനയായ മൊസ്സാദിന്റെ കരങ്ങള്‍ ആണെന്നാണ് പലരും സംശയിക്കുന്നത്.

ലോകത്തില്‍ അമേരിക്കന്‍ രഹസ്യപ്പൊലീസായ സിഐഎ വെല്ലുന്ന രഹസ്യപ്പൊലീസാണ് ഇസ്രയേലിന്റെ മൊസാദ്. ഈ ചാരസംഘടന ഇറാനില്‍ എല്ലായിടങ്ങളിലും നുഴഞ്ഞുകയറിയിരിക്കുന്നുവെന്നതിന്റെ സൂചനയാണ് ഇബ്രാഹിം റെയ്സിയുടെ കൊലപാതകമെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

അസര്‍ ബൈജാന്‍ അതിര്‍ത്തിയിലാണ് അപകടം നടന്നത്. മോശം കാലാവസ്ഥയാണ് ഹെലികോപ്റ്റര്‍ അപകടം ഉണ്ടാകാന്‍ കാരണമെന്ന് പറയുമ്പോഴും അതിന് പിന്നില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണാണ് പലരും എക്സില്‍ പങ്കുവെയ്‌ക്കുന്ന സന്ദേശങ്ങള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments