Friday, September 20, 2024
Homeഅമേരിക്കവരുന്നു, ഭൂമിക്ക് താല്‍കാലികമായി പുതിയ ചന്ദ്രനെ കിട്ടും- റിപ്പോര്‍ട്ട്.

വരുന്നു, ഭൂമിക്ക് താല്‍കാലികമായി പുതിയ ചന്ദ്രനെ കിട്ടും- റിപ്പോര്‍ട്ട്.

ഭൂമിക്ക് പുറത്തുള്ള ബഹിരാകാശ വസ്തുക്കളെ ഓരോന്നിനേയും മുമ്പില്ലാത്ത വിധം നിരന്തരമായി നിരീക്ഷിച്ചുവരികയാണ് ബഹിരാകാശ ഏജന്‍സികള്‍. അതിനാല്‍ ഭൂമിയെ കടന്നുപോവുന്ന ഛിന്നഗ്രഹങ്ങളെ കുറിച്ച് നിരന്തരമായുള്ള വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്.

അടുത്തിടെയാണ് 2024 ഒഎന്‍ എന്ന് പേരുള്ള ഒരു ഛിന്നഗ്രഹം ഭൂമിയെ കടന്ന് പോയത്. ഇതിന് പിന്നാലെ മറ്റൊരു ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കിയുള്ള യാത്രയിലാണ്. ശൂന്യതയിലൂടെയുള്ള സഞ്ചാരത്തിനിടെ ഈ ഛിന്നഗ്രഹം താല്‍കാലികമായി ചന്ദ്രനെ പോലെ ഭൂമിയെ ചുറ്റുന്ന ഒരു ഉപഗ്രഹമായി മാറും.

സഞ്ചാരത്തിനിടെ ഭൂമിയുടെ ആകര്‍ഷണ വലയത്തിലകപ്പെടുന്ന ഛിന്നഗ്രഹം ഭൂമിയെ ചുറ്റുന്ന ഒരു ഭ്രമണ പഥത്തിലേക്ക് മാറുകയും ചെയ്യും. ഭൂമിയെ ഒരുതവണ ചുറ്റുന്ന ഛിന്നഗ്രഹം പിന്നീട് വഴിമാറി സഞ്ചാരം തുടരും.

ഭൂമിയുടെ ഗുരുത്വാകര്‍ഷണ ശക്തിയില്‍ ആകര്‍ഷിക്കപ്പെടുന്ന ഒരു ഛിന്നഗ്രഹം കാണുന്നത് അപൂര്‍വമാണ്. സാധാരണ ഛിന്നഗ്രഹങ്ങള്‍ ആകര്‍ഷണ വലയത്തില്‍ അകപ്പെടാതെ തെന്നിമാറിപ്പോവുകയോ ആകര്‍ഷണ വലയത്തില്‍ അകപ്പെട്ട് അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് കത്തിയമരുകയോ ചെയ്യാറാണ് പതിവ്.

ഭൂമിയുടെ ആകര്‍ഷണവലയം കടന്ന് പോവാനാകാത്ത ഛിന്നഗ്രഹത്തെ മിനി മൂണ്‍ എന്നാണ് വിളിക്കുക. വളരെ ചെറുതായതിനാല്‍ ഇതിനെ കാണാന്‍ പ്രത്യേക ദൂരദര്‍ശിനികള്‍ ഉപയോഗിക്കേണ്ടിവരും.
സാങ്കേതികമായി 2024 പിടി5 നെ മിനി മൂണ്‍ എന്ന് വിളിക്കാനാവില്ല. കാരണം ഇത് ഭൂമിയെ പൂര്‍ണമായി ഭ്രമണം ചെയ്യില്ല. വെറും 56 ദിവസം മാത്രമാണ് ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തില്‍ ഈ ഛിന്നഗ്രഹം സഞ്ചരിക്കുക. സെപ്റ്റംബര്‍ 29 മുതല്‍ നവംബര്‍ 25 വരെയാണ് ഇത് ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിലുണ്ടാവുക. ശേഷം വഴിമാറി സഞ്ചരിക്കുന്ന ഛിന്നഗ്രഹം സൂര്യനെ ചുറ്റുന്ന ഭ്രമണപഥത്തിലേക്ക് തിരിച്ച് പോവും.

ഓഗസ്റ്റ് ഏഴിന് ആസ്റ്ററോയിഡ് ടെറസ്ട്രിയല്‍-ഇംപാക്ട് ലാസ്റ്റ് അലേര്‍ട്ട് സിസ്റ്റം ഉപയോഗിച്ചാണ് 2024 പിടി5 നെ കണ്ടെത്തിയത്. താല്‍കാലികമായി ഭൂമിയുടെ ഭ്രമണപഥത്തിലെത്തുന്ന ആദ്യ മിനി മൂണ്‍ അല്ല ഇത്. ഇടയ്ക്കിടെ ഇത് സംഭവിക്കാറുണ്ട്.

പതിവ് പോലെ, ബഹിരാകാശ ശിലകളെ കുറിച്ചുള്ള ഗവേഷണങ്ങളിലേര്‍പ്പെടുന്ന ഗവേഷകര്‍ 2024 പിടി5നെയും പഠിക്കാനൊരുങ്ങുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments